advertisement

കൊച്ചി ഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നിൽ ലഹരി മരുന്ന് തർക്കമെന്ന് പൊലീസ്

Last Updated:

അർഷാദിന്റെ സ്കൂട്ടറിൽ നിന്ന് ലഹരി മരുന്നുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു

കൊല്ലപ്പെട്ട സജീവ് കൃഷ്ണൻ, അറസ്റ്റിലായ അർഷാദ്
കൊല്ലപ്പെട്ട സജീവ് കൃഷ്ണൻ, അറസ്റ്റിലായ അർഷാദ്
കൊച്ചി കാക്കനാട് ഫ്ലാറ്റ് കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന പയ്യോളി സ്വദേശി അർഷാദ് പിടിയിൽ. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്നാണ് പോലീസ് അർഷാദിനെ പിടികൂടിയത്. ലഹരി മരുന്നുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. അതേസമയം കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ശരീരത്തിൽ ഇരുപതിലേറെ മുറിവുകളുണ്ട്.
മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അർഷാദ് പൊലീസ് വലയിലായത്. കാസർഗോഡ് മഞ്ചേശ്വരം റയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് അർഷാദിനെ പിടികൂടിയത്. ഇയാൾ സംസ്ഥാനം വിടാനുള്ള ശ്രമമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ അർഷാദ് ഇടയ്ക്ക് മൊബൈൽ ഫോൺ ഓൺ ചെയ്തിരുന്നു. ഇതും പ്രതിയെ കണ്ടെത്താൻ സഹായിച്ചു.
advertisement
അർഷാദിന്റെ സ്കൂട്ടറിൽ നിന്ന് ലഹരി മരുന്നുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. കൊലയ്ക്ക് കാരണം ലഹരി മരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണോ എന്നാണ് സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു
കൊണ്ടോട്ടിയിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിലും അർഷാദ് പ്രതിയാണ്. സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന അംജാദ് അടക്കം അഞ്ച് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. കൊല നടന്ന ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽ താമസിച്ചിരുന്ന അർഷാദിന്റെ സുഹൃത്ത് ആശിഷും ഇൻഫോപാർക്ക് പോലീസിന്റെ കസ്റ്റഡിയിലാണ്.
advertisement
കൊലപാതകത്തിൽ ഒന്നിലധികം പേർക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. സജീവ് കൃഷ്ണയുടെ പോസ്റ്റുമോർട്ടം നടപടികൾ കളമശേരി മെഡിക്കൽ കോളേജിൽ പൂർത്തിയായി. ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ട്. തലയിലും കഴുത്തിലും പുറത്തും നെഞ്ചിലുമായാണ് ആഴത്തിലുള്ള മുറിവുകൾ. മ്യതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. അർഷാദിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചി ഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നിൽ ലഹരി മരുന്ന് തർക്കമെന്ന് പൊലീസ്
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement