Gold Smuggling Case | ശിവശങ്കറിന്റെ വീട്ടിൽ കസ്റ്റംസ് ഡി.ആർ.ഐ സംഘമെത്തി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി

Last Updated:

ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഡി.ആർ.ഐ സംഘം മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വീട്ടിലെത്തി. ഔദ്യോഗിക ബോര്‍ഡ് ഇല്ലാത്ത വാഹനത്തിലാണ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തിയത്. ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
ശിവശങ്കർ താമസിച്ചിരുന്ന ഫ്ലാറ്റിൽ സ്വപ്നയുടെ ഭർത്താവും ഫ്ലാറ്റ് വാടകക്കെടുത്തെന്ന സംശയമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണോ സ്വർണക്കടത്ത് ഗൂഡാലോചനയെന്നും അന്വേഷണ സംഘങ്ങൾ സംശയിക്കുന്നു.
അന്വേഷണസംഘം എത്തുമ്പോൾ ശിവശങ്കർ വീട്ടിലുണ്ടായിരുന്നെന്നാണ് വിവരം. 10 മിനിറ്റിനുള്ളില്‍ തന്നെ സംഘം ഇവിടെ നിന്ന് മടങ്ങി.
TRENDING:'സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS]'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ?എന്ന് ചോദിച്ച ജയസൂര്യക്ക് ചാക്കോച്ചന്റെ മറുപടി [NEWS]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]
സ്വർണക്കടത്ത് പ്രതികളായ സ്വപന സുരേഷുമായും സരിത്തുമായും ശിവശങ്കറിന് ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്നീട് ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. അതേസമയം പ്രതികളുമായി ശിവശങ്കറിന് സൗഹൃദം മാത്രമാണോ അതോ സ്വർണക്കടത്ത് ഗൂഡാലോചനയിൽ പങ്കുണ്ടോയെന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | ശിവശങ്കറിന്റെ വീട്ടിൽ കസ്റ്റംസ് ഡി.ആർ.ഐ സംഘമെത്തി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement