കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ മദ്യലഹരിയിൽ മൾട്ടി ആക്സിൽ ചരക്കുലോറി അപകടകരമായ രീതിയില്‍ ഓടിക്കുകയും രണ്ടു കാറുകളിൽ ഇടിച്ച് നിർത്താതെ പോകുകയും ചെയ്ത ഡ്രൈവറെ വൈത്തിരി പൊലീസ് പിടികൂടി. നരിക്കുനി സ്വദേശി സതീഷിനെയാണ് കാർ ഡ്രൈവർമാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് ചേലോടു വെച്ച് പിടികൂടിയത്.
Also read-കോട്ടയത്ത് പൊലീസുകാരന്റെ മൂക്ക് ഇടിച്ചു തകര്‍ത്ത പ്രതി പിടിയിൽ
മദ്യപിച്ച ശേഷം ലോഡുനിറച്ച ലോറിയുമായി ചുരം കയറുന്നതിനിടെ രണ്ടു കാറുകളിൽ ഇടിക്കുകയായിരുന്നു. എന്നാൽ സതീശൻ വണ്ടി നുർത്താതെ പോകുകയായിരുന്നു. അപകടകരമായ നിലയിൽ റോഡിലൂടെ സഞ്ചരിക്കുന്ന ലോറിയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് ചേലോടുവെച്ചു വണ്ടി തടയുകയായിരുന്നു. മദ്യപിച്ച് അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന് വൈത്തിരി പൊലീസ് സതീശനെതിരെ കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Thamarassery