കോട്ടയത്ത് പൊലീസുകാരന്റെ മൂക്ക് ഇടിച്ചു തകര്‍ത്ത പ്രതി പിടിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
കോട്ടയം: പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്ക് ഇടിച്ചു തകർത്ത പ്രതി പിടിയിൽ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് പ്രതി പിടിയിലായത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാം സക്കറിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ അക്രമം നടത്തുന്നുവെന്ന സാമിന്‍റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിനെയാണ് ആക്രമിച്ചത്. പൊലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാം ജിബിനെ ആക്രമിച്ചത്.
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്ന ഭാര്യയെ പൊലീസ് മോചിപ്പിച്ചിരുന്നു. പൊലീസ് മർദനത്തിൽ പരുക്കേറ്റെന്നു ചൂണ്ടിക്കാണിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സാം സക്കറിയ.
Location :
Kottayam,Kerala
First Published :
May 17, 2023 10:20 PM IST