കോഴിക്കോട് കാറടക്കം യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ എട്ടംഗസംഘം

Last Updated:

യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് അയൽവാസികൾ പറയുന്നു

സിസിടിവി ദൃശ്യങ്ങൾ
സിസിടിവി ദൃശ്യങ്ങൾ
കോഴിക്കോട് നടക്കാവിൽ കാറടക്കം യുവാവിനെ തട്ടിക്കൊണ്ടുപോയി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെയാണ് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കകം യുവാവിനെ നടക്കാവ് പൊലീസ് കണ്ടെത്തി. സംഭവത്തിൽ എട്ടംഗ സംഘം പിടിയിലായി. കക്കാടംപൊയിലിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. യുവാവിന്റെ സുഹൃത്തും സംഘവും ചേർന്നാണ് തട്ടിക്കൊണ്ടുപോയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് റഹീസിനെ നടക്കാവ് ജവഹർ നഗർ കോളനിയിൽ നിന്ന് സുഹൃത്ത് സിനാനും സംഘവും ചേർന്ന് കാർ ഉൾപ്പെടെ തട്ടിക്കൊണ്ടു പോയത്. ഇവിടുത്തെ താമസക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹന നമ്പറും വാഹനം കടന്നു പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ഇതും വായിക്കുക: പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; നടന്നത് ഹണിട്രാപ്പ്; 5 പേർ അറസ്റ്റിൽ
റഹീസിന് സുഹൃത്തുക്കളുമായി ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം മാത്രമേ തട്ടിക്കൊണ്ടു പോകലിനു പിന്നിലെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
advertisement
അതേസമയം, ജവഹർ നഗറിലെ ഹോസ്റ്റലുമായി ബന്ധപ്പെട്ടുള്ളതാണ് പ്രശ്നമെന്നാണ് വിവരം. ഉച്ചമുതൽ ഇന്നോവ സ്ഥലത്തുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്നും ഇവർ പറയുന്നു. യുവാവുമായി പോയ കാറിൽ ഹോസ്റ്റലിൽ നിന്നുള്ള യുവതിയും കയറിയെന്നും ഇവർ പറയുന്നു. ഹോസ്റ്റൽ തലവേദനയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് കാറടക്കം യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ എട്ടംഗസംഘം
Next Article
advertisement
ശബരിമലയിലെ ദ്വാരപാലക പീഠം; ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി; കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
ശബരിമലയിലെ ദ്വാരപാലക പീഠം; ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി; കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
  • ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തില്‍ ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി ആരോപിച്ചു.

  • ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയതോടെ ദുരൂഹത.

  • ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി‌ എസ് പ്രശാന്ത്, കള്ളനാക്കിയതിന് ആരാണ് സമാധാനം പറയുന്നത് എന്ന് ചോദിച്ചു.

View All
advertisement