പത്തു വർഷത്തിലേറെയായി മാധ്യമപ്രവർത്തകർക്ക് അശ്ലീല കത്ത് എഴുതുന്നത് പതിവാക്കിയ വയോധികൻ അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
മാധ്യമപ്രവർത്തകർക്ക് അശ്ലീല കത്തുകൾ അയക്കുന്നത് പതിവായിരുന്നു
കോഴിക്കോട്: മാധ്യമപ്രവർത്തകർക്ക് പതിവായി അശ്ലീല കത്തുകൾ എഴുതുന്ന വയോധികൻ പിടിയിൽ. ധോണി പയറ്റാംകുന്ന് സി.എം. രാജഗോപാലനെ(76) യാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് നടപടി.
ഇയാൾ താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജിൽ എത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പിന്നീട് ജാമ്യത്തിൽ വിട്ടു.
മുൻ സർക്കാർ ജീവനക്കാരനായ രാജഗോപാൽ പത്ത് വർഷത്തോളമായി മാധ്യമപ്രവർത്തകർക്ക് അശ്ലീല കത്തുകൾ അയക്കുന്നത് പതിവായിരുന്നു. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ തപാല്‍ വകുപ്പിനും ലഭിച്ചിരുന്നു. ഇതേ പരാതിയിൽ ഇയാളെ നേരത്തേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും പതിവ് തുടരും.
advertisement
Also Read- മോൻസൻ മാവുങ്കലിന്റെ സിംഹാസനത്തിൽ എ.എ. റഹീം; വ്യാജചിത്രം പങ്കുവെച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
മറ്റു പലര്‍ക്കും അശ്ലീല ഊമക്കത്തെഴുതിയതായാണ് സൂചന. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പാലക്കാട്ടെ വനിതാ ജുഡീഷ്യല്‍ ഓഫീസറുടെ പരാതിയിൽ രാജഗോപാൽ അറസ്റ്റിലായിരുന്നു.
Location :
Kozhikode,Kerala
First Published :
June 17, 2023 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തു വർഷത്തിലേറെയായി മാധ്യമപ്രവർത്തകർക്ക് അശ്ലീല കത്ത് എഴുതുന്നത് പതിവാക്കിയ വയോധികൻ അറസ്റ്റിൽ