കുട്ടിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്; മുൻപ് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല

Last Updated:

മകൾ നിരന്തരം പീഡനത്തിന് ഇരയായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അമ്മ പൊലീസിനോട് ആവർത്തിച്ചു

പൊലീസ് (പ്രതീകാത്മക ചിത്രം)
പൊലീസ് (പ്രതീകാത്മക ചിത്രം)
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. മുൻപ് അമ്മ കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന ആരോപണവും പൊലീസ് തള്ളി. എന്നാൽ അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും മക്കളുടെ കാര്യംപോലും നോക്കാന്‍ പ്രാപ്തിക്കുറവുണ്ടെന്നുമാണ് കണ്ടെത്തല്‍. അതേസമയം മകൾ നിരന്തരം പീഡനത്തിന് ഇരയായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അമ്മ പൊലീസിനോട് ആവർത്തിച്ചു.
ഇതും വായിക്കുക: പീഡനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് അമ്മ; 'രണ്ടാനമ്മയോടൊപ്പം കുഞ്ഞ് ജീവിക്കുന്നത്‌ ദുഃസ്വപ്നം കണ്ടു'
ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ മൊഴി നല്‍കി.
ഇതും വായിക്കുക: അമ്മ പുഴയിലെറിഞ്ഞ മൂന്നര വയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകൾ
കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുകുടുംബം പോലെ കഴിഞ്ഞ സാഹചര്യം പിതൃ സഹോദരന്‍ മുതലെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ തനിക്ക് വേദന തോന്നിയിരുന്നുവെന്നും അമ്മ വ്യക്തമാക്കി. 'കുട്ടിയുടെ അച്ഛൻ എന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനൊരുങ്ങി. കുട്ടിയെ എന്നിൽ നിന്ന് അകറ്റി. രണ്ടാനമ്മയോടൊപ്പം കുഞ്ഞ് ജീവിക്കുന്നത്‌ ദുഃസ്വപനം കണ്ടു. കുഞ്ഞിന്റെ ഭാവിയിൽ ആശങ്കയുണ്ടായതിനാലാണ് കൊലപ്പെടുത്തിയത്'- ചോദ്യം ചെയ്യലിൽ അമ്മ പൊലീസിനോട് പറഞ്ഞു.
advertisement
അതേസമയം സംഭവത്തിൽ 22 അംഗങ്ങളുമായി അന്വേഷണസംഘം വിപുലീകരിച്ചു. ‌മൂന്ന് വനിത എസ്‌ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളും ടീമിലുണ്ട്. കൊലപാതകം ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലും പീഡനം പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയിലുമാണ് നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്; മുൻപ് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement