ഏഴു കുപ്പി മദ്യവും അരലക്ഷം രൂപയുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

Last Updated:

ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് കരാറുകാരിൽ നിന്നുമാണ് പ്രതി മദ്യവും പണവും കൈപ്പറ്റിയതെന്ന് വിജിലൻസ് അറിയിച്ചു

News18
News18
തിരുവനന്തപുരം: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കൈക്കൂലികേസിൽ വിജിലൻസ് പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശങ്കറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ കാറിൽനിന്ന് കൈക്കൂലിയായി വാങ്ങിയ ഏഴ് കുപ്പി മദ്യവും കണക്കിൽപ്പെടാത്ത 50,640 രൂപയും പിടിച്ചെടുത്തു. ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് കരാറുകാരിൽ നിന്നുമാണ് പ്രതി മദ്യവും പണവും കൈപ്പറ്റിയതെന്ന് വിജിലൻസ് അറിയിച്ചു.
കഴിഞ്ഞ ദിവസം 'ഓപ്പറേഷൻ സേഫ് സിപ്പ്' എന്ന പേരിൽ എക്സൈസ് സർക്കിൾ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനുശേഷവും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴു കുപ്പി മദ്യവും അരലക്ഷം രൂപയുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ
Next Article
advertisement
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
  • കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ കിരീടം നേടുന്ന ആദ്യ കേരള ടീമായി.

  • അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0 ന് തോൽപ്പിച്ച് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം നേടി.

  • പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ജോൺ സീനയും ആദി കൃഷ്ണയും നേടിയ ഗോളുകൾ വിജയത്തിൽ നിർണായകമായി.

View All
advertisement