Fake Doctor| ഏഴ് സംസ്ഥാനങ്ങളിലായി 14 ഭാര്യമാർ; വ്യാജ ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

Last Updated:

മധ്യവയസ്കരായ വിവാഹ മോചിതരായ സ്ത്രീകളെയാണ് ഇയാൾ കൂടുതലായും കബളിപ്പിച്ചത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വ്യാജ ഡോക്ടർ (Fake Doctor)ചമഞ്ഞ് നിരവധി സ്ത്രീകളെ കബളിപ്പിച്ച് വിവാഹം നടത്തിയ ആൾ പിടിയിൽ. ഒഡീഷ സ്വദേശിയായ ഇയാൾ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെയാണ് വിവാഹം ചെയ്തത്.
ഒഡീഷയിലെ കേന്ദ്രപര ജില്ലയിലുള്ള ബിന്ദു പ്രകാശ് സവിൻ(54) എന്ന രമേശ് സവിൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബ്, ഡൽഹി, അസം, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ വിവാഹം ചെയ്തത്.
മധ്യവയസ്കരായ വിവാഹ മോചിതരായ സ്ത്രീകളെയാണ് ഇയാൾ കൂടുതലായും കബളിപ്പിച്ചത്. മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇയാൾ സ്ത്രീകളെ കണ്ടെത്തുന്നത്. ഡോക്ടർ എന്ന വ്യാജേന പരിചയപ്പെട്ടാണ് അടുപ്പം സ്ഥാപിക്കുന്നത്.
വിദ്യാസമ്പന്നരായ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് തട്ടിപ്പിന് കൂടുതലും ഇരകളായത്. പണത്തിന് വേണ്ടിയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് ബുവനേശ്വർ ഡിസിപിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക മുതൽ കേന്ദ്ര സായുധ പോലീസ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ വരെ തട്ടിപ്പിന് ഇരയായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
2018 ൽ പഞ്ചാബിലെ സെൻട്രൽ ആർമ്ഡ് പൊലീസ് ഫോഴ്സിലെ ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത് പത്ത് ലക്ഷം രൂപയോളം ഇയാൾ തട്ടിയിരുന്നു.
പതിനാലോളം വിവാഹങ്ങളിലായി അഞ്ച് മക്കളാണ് ഇയാൾക്കുള്ളത്. 1982 ലാണ് ആദ്യ വിവാഹം നടക്കുന്നത്. പിന്നീട് 2002 ലും വിവാഹം ചെയ്തു. 2002 നും 2020 നും ഇടയിലാണ് മറ്റ് വിവാഹങ്ങൾ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
advertisement
വിവാഹ ശേഷം ഏതാനും ദിവസങ്ങൾ ഒന്നിച്ച് നിന്നതിനു ശേഷം ജോലി ആവശ്യത്തിനായി ഭുവനേശ്വറിലേക്കോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കോ പോകുകയാണെന്ന് പറഞ്ഞ് ഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞു വിടും. ഇതാണ് തട്ടിപ്പിന്റെ രീതിയെന്ന് പൊലീസ് പറയുന്നു.
2021 ജുലൈയിൽ ഡൽഹി സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ന്യൂഡൽഹിയിലെ ആര്യ സമാജത്തിൽ വെച്ചായിരുന്നു വിവാഹം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Fake Doctor| ഏഴ് സംസ്ഥാനങ്ങളിലായി 14 ഭാര്യമാർ; വ്യാജ ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
Next Article
advertisement
'ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാന്റെ ഉറക്കം കെടുത്തി'; നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
'ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാന്റെ ഉറക്കം കെടുത്തി'; നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
  • ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാനിൽ ഭയം ജനിപ്പിച്ചുവെന്നും അത് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്നും മോദി പറഞ്ഞു.

  • പ്രധാനമന്ത്രി മോദി ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിച്ചു.

  • ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ സമുദ്രശക്തിയുടെയും ദേശീയ അഭിമാനത്തിൻ്റെയും ശക്തമായ പ്രതീകമാണെന്ന് മോദി.

View All
advertisement