Attack | ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്തു; ടിടിയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്രൂരമര്‍ദനം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബംഗാള്‍ സ്വദേശികളായ ഷൗക്കത്തലി, അനിഗുള്‍ ഷേഖ് എന്നിവരുടെ കൈവശം ടിക്കറ്റില്ലായിരുന്നു
കൊച്ചി: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ(TTE) ക്രൂരമായി മര്‍ദിച്ച്(Beaten) ഇതരസംസ്ഥാന തൊഴിലാളികള്‍(migrant workers). എറണാകുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടി.ടി.ഇ എറണാകുളം സ്വദേശി ബസ്സിക്കാണ് മര്‍ദനമേറ്റത്. മര്‍ദിച്ച രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ ടിടിഇയെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവയ്ക്കും തൃശൂരിനും ഇടയില്‍വച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ഡി 15 കോച്ചില്‍ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്നു ബസ്സി.
ഇതില്‍ യാത്ര ചെയ്തിരുന്ന ബംഗാള്‍ സ്വദേശികളായ ഷൗക്കത്തലി, അനിഗുള്‍ ഷേഖ് എന്നിവരുടെ കൈവശം ടിക്കറ്റില്ലായിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ഇരുവരും ചേര്‍ന്ന് ടിടിയെ മര്‍ദിച്ചത്. ടി.ടി.ഇയുടെ മൊബൈല്‍ അടക്കമുള്ളവ ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിച്ചുവാങ്ങി.
advertisement
ട്രെയിന്‍ ചാലക്കുടിയില്‍ എത്തിയപ്പോള്‍ വിവരം ടിടിഇ റെയില്‍വേ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് രണ്ടുപേരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
KSRTC Driver | നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍
പാലക്കാട്: നിരോധിത പുകയില വസ്തുക്കളുമായി(Banned Tobacco products)കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ (KSRTC Driver) പിടിയില്‍. പാലക്കാട്-ആലത്തൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാരുടെ പക്കല്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഒന്‍പതു പേരാണ് പരിശോധനയില്‍ കുടുങ്ങിയത്.
advertisement
ഡ്രൈവര്‍മാര്‍ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച പാന്‍മാസാല, പുകയില തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇതിനിടെ ലൈസെന്‍സില്ലാതെ ജോലി ചെയ്ത കണ്ടക്ടറെയും പിടികൂടി. കുഴല്‍മന്ദത്ത് രണ്ടു യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മോട്ടര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി 9.30 ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു.
advertisement
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ് , കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്.
Location :
First Published :
February 15, 2022 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Attack | ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്തു; ടിടിയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്രൂരമര്‍ദനം