കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസർകോട് എസ്.പി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. എണ്ണൂറോളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. തൃക്കരപ്പൂർ ചന്തേര പൊലീസ് സ്റ്റേഷൻ, പയ്യന്നൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നൂറിലധികം പരാതികളാണ് എം.എൽ.എയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഫാഷൻ ഗോൾഡിന്റെ ചെയർമാനാണ് കമറുദ്ദീൻ. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
നിക്ഷേപ സമാഹരണം നടത്തിയത് തന്റെ ഉത്തരവാദിത്വത്തിൽ മാത്രമല്ലെന്ന നിലപാടിലാണ് കമറുദ്ദീൻ. തന്റെ പേരിൽ ബിനാമി ഇടപാടുകളില്ല. മാനേജിങ് ഡയറക്ടറും മറ്റ് ഡയറക്ടർമാരും ചതിക്കുകയായിരുന്നു. പണമിടപാടുകളിൽ നേരിട്ട് ബന്ധമില്ലെന്നും കമറുദ്ദീൻ അന്വേഷണസംഘത്തോട് വ്യക്തമാക്കിയെന്നാണ് വിവരം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.