എംസി കമറുദ്ദീൻ എംഎൽഎയ്ക്കെതിരായ നിക്ഷേപത്തട്ടിപ്പ് പരാതി; നിയമസഭാ സമിതി അന്വേഷിക്കും

Last Updated:

തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലനാണ് സ്പീക്കർക്ക് പരാതി നൽകിയത്.

തിരുവനന്തപുരം: കോടികളുടെ ജുവല്ലറി  നിക്ഷേപ തട്ടിപ്പിൽ നിയമസഭാ സമിതിയുടെ അന്വേഷണം. മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീന് എതിരായ പരാതി നിയമസഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയാകും അന്വേഷിക്കുക.
ഒരാഴ്ച മുൻപാണ് ഇതുസംബന്ധിച്ച ഫയലിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒപ്പിട്ടത്. ഖമറുദ്ദീന്റെ നടപടി സഭാംഗത്തിന് ചേരാത്തതും ചട്ടവിരുദ്ധമാണെന്നും കാട്ടി തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലനാണ് സ്പീക്കർക്ക് പരാതി നൽകിയത്.
ഖമറുദ്ദീനെതിരേ നടപടി വേണമെന്നും ആവശ്യമുണ്ട്.  അടുത്തമാസം എത്തിക്സ് കമ്മിറ്റി യോഗം ചേരാനാണ് ആലോചന. ഖമറുദ്ദീനെ സഭാസമിതി വിളിച്ചുവരുത്തി വിശദീകരണം തേടും. എ.പ്രദീപ്കുമാറാണ് പ്രിവിലേജസ് ആന്റ് എത്തിക്സ്‌ കമ്മിറ്റിയുടെ ചെയർമാൻ.
You may also like:മഞ്ചേശ്വരം MLA എംസി കമറുദ്ദീൻ നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കണം; നിർദ്ദേശവുമായി മുസ്ലീം ലീഗ്
അനൂപ് ജേക്കബ്, ജോർജ് എം. തോമസ്, വി.എസ്. ശിവകുമാർ, ജോർജ് ഫെർണാണ്ടസ്, വി. കെ.സി.മമ്മദ് കോയ, ഡി.കെ മുരളി, പി. ടി.ടൈസൺ മാസ്റ്റർ എന്നിവരാണ് അംഗങ്ങൾ.
advertisement
ഫാഷൻ ഗോൾഡ് കമ്പനിക്ക് വേണ്ടി നിക്ഷേപകരിൽനിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ആരിഫ, സുഹറ എന്നിവർ നൽകിയ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിൽ ആരോപിതനായ ട്രസ്റ്റ്‌ ചെയർമാൻ കൂടിയായ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടറുമായ ടി.കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കേസടുത്തത്.
advertisement
800 ഓളം പേർ നിക്ഷേപകരായ ജ്വല്ലറിയുടെ ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭ വിഹിതം നൽകിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ്‌ നിക്ഷേപകർ പരാതി നൽകിയത്. ഫാഷൻ ഗേൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേർ നേരത്തെ ജില്ലാ പൊലീസ് സൂപ്രണ്ടിന്‌ പരാതി നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എംസി കമറുദ്ദീൻ എംഎൽഎയ്ക്കെതിരായ നിക്ഷേപത്തട്ടിപ്പ് പരാതി; നിയമസഭാ സമിതി അന്വേഷിക്കും
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement