ഇടുക്കി: അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളെ മദ്യപിച്ചശേഷം ക്രൂരമായി മർദിച്ച സംഭവത്തിൽ ബന്ധുവിനെയും പിതാവിനെയും നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിൽ മുണ്ടിയെരുമയിലാണു സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 11.30 മുതൽ പുലർച്ചെ 1.30 വരെ വീട്ടിൽനിന്നു കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ട നാട്ടുകാർ ആശാ വർക്കറെ വിവരമറിയിച്ചടതിനെ തുടർന്നാണ് ക്രൂര പീഡനം പുറത്തറിഞ്ഞത്.
പിതാവും അഞ്ചും ഏഴും വയസ്സുള്ള പെണ്‍കുട്ടികളും കുറച്ചുകാലമായി മുണ്ടിയെരുമയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. 5 വയസ്സുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും 7 വയസ്സുകാരിയുടെ ശരീരത്തിൽ 14 ചതവുകളും കണ്ടെത്തിയെന്നു പൊലീസ് അറിയിച്ചു. കുട്ടികളുടെ മാതാവ് മാനസികവെല്ലുവിളി നേരിടുന്നയാളാണ്.
പെയിന്റിങ് തൊഴിലാളിയാണ് പിതാവ്. രാത്രിവൈകി മദ്യപിച്ച് കുട്ടികളുടെ പിതാവും ബന്ധുവും വീട്ടിലെത്തും. തുടര്‍ന്ന് മദ്യലഹരിയില്‍ പിതാവ് ബോധമില്ലാതെ കിടന്നുറങ്ങുമ്പോള്‍, ബന്ധുവാണ് കുട്ടികളെ ക്രൂരമര്‍ദനത്തിനിരയാക്കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഉപ്പ് നിലത്തു വിതറി അതിൽ നിർത്തിയതിനാൽ ഇരുവരുടെയും കാൽമുട്ടിൽ മുറിവുണ്ടായിട്ടുണ്ട്. 5 വയസ്സുകാരിയുടെ മുഖത്ത് തീപ്പൊള്ളലേറ്റ പാടുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.