ഇന്റർഫേസ് /വാർത്ത /Crime / മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സഹപ്രവർത്തകന്റെ അമ്മയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സഹപ്രവർത്തകന്റെ അമ്മയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വെള്ളയിൽ സ്വദേശി അജ്മൽ കെ പിയാണ് അറസ്റ്റിലായത്

വെള്ളയിൽ സ്വദേശി അജ്മൽ കെ പിയാണ് അറസ്റ്റിലായത്

വെള്ളയിൽ സ്വദേശി അജ്മൽ കെ പിയാണ് അറസ്റ്റിലായത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

കോഴിക്കോട്: മകനെ കൊല്ലുമെന്ന് ഭീഷണിപെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ വെള്ളയിൽ സ്വദേശി അറസ്റ്റിൽ. നാലുകുടിപറമ്പ് അജ്മൽ കെ പി (30) യെ ആണ് അറസ്റ്റ് ചെയ്തത്‌. പെയിന്റിംഗ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ള കേസിൽ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണി പെടുത്തിയാണ് യുവാവിന്‍റെ അമ്മയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. മെഡിക്കൽ കോളേജിലുള്ള ലോഡ്ജുകളിലു, മറ്റ് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.

അജ്മൽ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ്. കോഴിക്കോട് ജില്ലയിൽ അടുത്ത് പിടിയിലായ മയക്കുമരുന്ന് കേസിൽപ്പെട്ട പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ഡാൻ സാഫ് ടീം അന്വേഷിച്ചതിൽ നിന്നും മനസിലായിട്ടുണ്ട്. ഏകദേശം ഒരു വർഷത്തോളമായി പീഡനം തുടങ്ങിയിട്ടെന്നും പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ മൊബൈലിൽ പല രീതിയിലുള്ള ഫോട്ടോ ഉണ്ടെന്നും പറഞ്ഞ് ഭീഷണി പെടുത്തി വീണ്ടും പീഡനം നടത്തിയതായും പോലീസ് പറഞ്ഞു.

Also Read- കുപ്രസിദ്ധ ഗുണ്ടാത്തലവൻ തില്ലു താജ്പുരിയയെ തിഹാർ ജയിലിൽ എതിർസംഘം അടിച്ചുകൊന്നു

അവസാനം പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് വിവരങ്ങൾ കുടുംബത്തെ അറിയിച്ച് വീട്ടമ്മ പോലീസിൽ പരാതി നൽകുന്നത്. അജ്മലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇൻസ്പെക്ടർ ബെന്നി ലാലു എം എലിന്‍റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും കോഴിക്കോട് ആന്‍റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്‍റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. മെഡിക്കൽ കോളേജ് അസി. കമ്മീഷണർ സുദർശന് ലഭിച്ച രഹസ്യ വിവരത്തിലാണ് വെള്ളയിൽ ഭാഗത്ത് നിന്നും അജ്മലിനെ കസ്റ്റഡിയിൽ എടുത്തത്.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ, വിനോദ്, സന്ദീപ്, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ , അഖിലേഷ് കെ , അനീഷ് മൂസേൻവീട് ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

First published:

Tags: Crime news, Kozhikode, Rape case