മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വിദേശത്തേക്ക് കടന്ന പിതാവ് പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ജോലിസംബന്ധമായി വിദേശത്തായിരുന്ന പിതാവിനെ പോലീസ് തന്ത്രപരമായി വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കണ്ണൂർ: പ്രായപൂർത്തിയാകാത്ത മകളെ ഗർഭിണിയാക്കിയ പിതാവിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ജോലിസംബന്ധമായ വിദേശത്തായിരുന്ന പിതാവിനെ പോലീസ് തന്ത്രപരമായി വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് സ്വന്തം പിതാവിന്റെ പീഡനത്തിന് ഇരയായത്. കഴിഞ്ഞ ജൂലൈയിൽ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പിതാവ് ജോലി ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയി.
കഴിഞ്ഞദിവസം ശാരീരിക വിഷമതകൾ പ്രകടിപ്പിച്ചതിന് തുടർന്ന് ആശുപത്രിയിൽ പെൺകുട്ടി ചികിത്സ തേടിയിരുന്നു. ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ എത്തിയ പെൺകുട്ടി അവിടെ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണ് എന്ന കാര്യം വ്യക്തമായത്.
advertisement
തുടർന്ന് ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഗർഭിണിയാക്കിയത് സ്വന്തം പിതാവ് തന്നെയാണ് എന്ന് വ്യക്തമായത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Location :
First Published :
November 04, 2022 8:33 AM IST