advertisement

മകന് ലഹരി നൽകരുതെന്ന് വിലക്കിയിട്ടും ഫലമില്ല; മദ്യവും കഞ്ചാവും നൽകിയ സുഹൃത്തിനെ കുത്തി പിതാവ്

Last Updated:

ആക്രമിക്കപ്പെട്ട വിജിൻ വിക്ടർ പേട്ട പോലീസ് സ്റ്റേഷനിൽ കാപ്പ ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

News18
News18
തിരുവനന്തപുരം: മകന് ലഹരിമരുന്ന് നൽകുന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിലായി. പേട്ട കരിക്കകം പുത്തൻവീട്ടിൽ സതീഷ് കുമാറിനെയാണ് (64) പേട്ട പൊലീസ് പിടികൂടിയത്. കടകംപള്ളി ടൈറ്റാനിയം ജെയിൻ നിവാസിൽ വിജിൻ വിക്ടറിനാണ് (30) കുത്തേറ്റത്. ഇയാൾ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിജിൻ തന്റെ മകന് സ്ഥിരമായി മദ്യവും കഞ്ചാവും നൽകി ലഹരിക്ക് അടിമയാക്കുന്നത് ശ്രദ്ധയിൽപ്പെട്ട സതീഷ് കുമാർ ഇത് നേരത്തെ പലതവണ വിലക്കിയിരുന്നു. എന്നാൽ വിജിൻ ഇത് തുടർന്നതാണ് പ്രകോപനത്തിന് കാരണമായത്. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിന് സമീപത്തുവെച്ച് ഇരുവരും തമ്മിൽ ഈ വിഷയത്തെച്ചൊല്ലി രൂക്ഷമായ തർക്കമുണ്ടാകുകയും, തുടർന്ന് സതീഷ് കുമാർ താൻ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിജിനെ ആക്രമിക്കുകയും ചെയ്തു.
ആക്രമിക്കപ്പെട്ട വിജിൻ വിക്ടർ പേട്ട പോലീസ് സ്റ്റേഷനിൽ കാപ്പ ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം അറസ്റ്റിലായ സതീഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകന് ലഹരി നൽകരുതെന്ന് വിലക്കിയിട്ടും ഫലമില്ല; മദ്യവും കഞ്ചാവും നൽകിയ സുഹൃത്തിനെ കുത്തി പിതാവ്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement