ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെത്തി; വഴക്കിനിടെ മകളെ തോർത്ത് മുറുക്കി കൊലപ്പെടുത്തി അച്ഛൻ

Last Updated:

ഭർത്താവുമായി വഴക്കിട്ട് ജാസ്മിൻ ഇടയ്ക്കിടെ വീട്ടിൽ വന്നു നിൽക്കുന്നത് പതിവായിരുന്നു

News18
News18
ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. 28 കാരിയായ ജാസ്മിനാണ് കൊല്ലപ്പെട്ടത്. പ്രതി ജോസ് മോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചു. ആലപ്പുഴ ഓമനപ്പുഴയിലാണ് സംഭവം നടന്നത്.
ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചലിനെ ചൊവ്വാഴ്ച രാത്രിയാണ് വീട്ടിൽ‌ നിന്നും അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ‌ തന്നെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജീവനൊടുക്കിയതാണെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. സംഭവം കൊലപാതകമാണെന്ന് സംശയിച്ചതോടെ ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് പിതാവ് ജോസ് കുറ്റം ഏറ്റു പറഞ്ഞത്.
ഭർത്താവുമായി വഴക്കിട്ട് ജാസ്മിൻ ഇടയ്ക്കിടെ വീട്ടിൽ വന്നു നിൽക്കുന്നത് പതിവായിരുന്നു. പിതാവ് വീട്ടിൽ ഇക്കാര്യം സംസാരിച്ചതും ചോദ്യം ചെയ്തതും സംഘർഷത്തിലേക്ക് നീങ്ങുകയും തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെത്തി; വഴക്കിനിടെ മകളെ തോർത്ത് മുറുക്കി കൊലപ്പെടുത്തി അച്ഛൻ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement