• HOME
  • »
  • NEWS
  • »
  • crime
  • »
  • എസ്ഐയുടെ വീടിനു മുന്നിൽ മകളുടെ സഹപാഠിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

എസ്ഐയുടെ വീടിനു മുന്നിൽ മകളുടെ സഹപാഠിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ഇന്നലെ രാത്രി 10ന് സൂരജ് എസ്ഐയുടെ വീട്ടിൽ എത്തുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു.

  • Share this:

    ആലപ്പുഴ: എസ്ഐയുടെ വീടിനു മുന്നിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Also read-കോളേജ് ഹോസ്റ്റലിന്‍റെ ടെറസില്‍ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേൽ സാരംഗിയിൽ വീടിനോട് ചേർന്നാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ഐയുടെ മകളുടെ സഹപാഠിയാണ് മരിച്ച സൂരജ്. ഇന്നലെ രാത്രി 10ന് സൂരജ് എസ്ഐയുടെ വീട്ടിൽ എത്തുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. സംഭവസമയം എസ്ഐയുടെ വീട്ടിൽ ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുളളു. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

    Published by:Sarika KP
    First published: