മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; ജീവനക്കാരന് സസ്‌പെന്‍ഷന്‍
Last Updated:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റുകളും ചിത്രങ്ങളും ഇട്ട ജീവനക്കാരന് സസ്‌പെന്‍ഷന്‍.
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ ഇലക്ട്രോണിക് ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗോകുല്‍ നാരായണനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇയാള്‍ക്കെതിരായ പരാതിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണം നടത്തിയ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറാണ് ഗോകുല്‍ നാരായണനെ സസ്പെന്‍ഡ് ചെയ്തത്.
Location :
First Published :
November 27, 2018 11:21 PM IST