വീണ്ടും പെൺകുഞ്ഞ് ജനിക്കുമെന്ന ഭയം; ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും ഭർത്താവ് കൊലപ്പെടുത്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഭാര്യ മുമ്പ് രണ്ട് തവണ ഗർഭിണിയായപ്പോഴും ജനിക്കാൻ പോകുന്നത് പെൺകുഞ്ഞായിരിക്കുമെന്ന് സംശയിച്ച് ഭർത്താവ് നിർബന്ധിപ്പിച്ച് ഗർഭച്ഛിദ്രം നടത്തിയിരുന്നു
ഭാര്യ വീണ്ടും ഒരു പെൺകുഞ്ഞിന് ജന്മം നൽകുമെന്ന സംശയത്തെത്തുടർന്ന് യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി.തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലാണ് സംഭവം.ഐനവോലു മണ്ഡലിലെ പുന്നേല ഗ്രാമത്തിന് സമീപം താമസിക്കുന്ന അസറുദ്ദീൻ എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ ഭാര്യ ഫർഹത്ത്(26), മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിന് സമീപം നീന്തൽ കുള നടത്തുകയായിരുന്നു അസറുദ്ദീൻ
രണ്ട് പെൺകുട്ടികൾ ജനിച്ചതിനുശേഷം ഫർഹത്ത് ഇതിനുമുമ്പ് രണ്ട് തവണ കൂടി ഗർഭിണിയായിരുന്നു. എന്നാൽ ജനിക്കാൻ പോകുന്നത് പെൺകുഞ്ഞായിരിക്കുമെന്ന് സംശയിച്ച് അസറുദ്ദീൻ ഓരോ തവണയും ഫർഹത്തിനെ നിർബന്ധിപ്പിച്ച് ഗർഭച്ഛിദ്രം നടത്തിപ്പിച്ചു.
നാല് വർഷത്തിന് ശേഷം ഫർഹത്ത് വീണ്ടും ഗർഭിണിയായപ്പോൾ ഇതേ കാരണം പറഞ്ഞ് ഗർഭം അലസിപ്പിക്കാൻ ഇയാൾ സമ്മർദ്ദം ചെലുത്തി. എന്നാൽ ഫർഹത്ത് അതിന് വിസമ്മതിച്ചതോടെ, താൻ ജോലി ചെയ്യുന്ന സ്വിമ്മിംഗ് പൂളിലേക്ക് ഭാര്യയെയും മക്കളെയും കൊണ്ടുപോയി വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനും ഇയാൾ ശ്രമിച്ചു.
advertisement
സംഭവത്തിൽ സംശയം തോന്നിയ ഫർഹത്തിന്റെ പിതാവ് നൽകിയ പരാതിയിയിൽ പോലീസ് അസറുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Location :
Telangana
First Published :
Apr 03, 2026 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീണ്ടും പെൺകുഞ്ഞ് ജനിക്കുമെന്ന ഭയം; ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും ഭർത്താവ് കൊലപ്പെടുത്തി







