കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റ് പൊള്ളൽ
- Published by:Sarika N
- news18-malayalam
Last Updated:
ട്രെയിനിന് മുകളിൽ നിന്ന് കാൽ തെന്നിയ സിനാൻ ബാലൻസ് നിലനിർത്താനായി മുകളിലെ ഹൈടെൻഷൻ വൈദ്യുത ലൈനിൽ കടന്നുപിടിക്കുകയായിരുന്നു
കോഴിക്കോട്: നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. പയ്യോളി സ്വദേശി സിനാൻ (18) ആണ് അപകടത്തിൽപ്പെട്ടത്. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ സിനാനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ശരീരത്തിന്റെ 60 ശതമാനത്തിലധികം പൊള്ളലേറ്റതായി പോലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ തിക്കോടി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി മൊബൈൽ ഫോണിൽ സെൽഫിയെടുക്കാൻ സിനാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ട്രെയിനിന് മുകളിൽ നിന്ന് കാൽ തെന്നിയ സിനാൻ ബാലൻസ് നിലനിർത്താനായി മുകളിലെ ഹൈടെൻഷൻ വൈദ്യുത ലൈനിൽ കടന്നുപിടിക്കുകയായിരുന്നു. സെൽഫിയെടുക്കാൻ സിനാനൊപ്പം സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.
അപകടം നടന്ന ഉടനെ സിനാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ ഉടൻ തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പോലീസും ലോക്കൽ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Apr 03, 2026 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റ് പൊള്ളൽ









