വാങ്ങിയ 19 ലക്ഷം തിരികെ ചോദിച്ചപ്പോൾ ഗുണ്ടയെ ഉപയോഗിച്ച് ഭീഷണി; സഹോദരിമാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
സൌഹൃദം നടിച്ച് പരാതിക്കാരിയുടെ കുടുംബവുമായി അടുത്ത ശേഷമാണ് പണം തട്ടിയത്
റിയൽ എസ്റ്റേറ്റ് ബിസിനസിനാണെന്നു പറഞ്ഞ് പലപ്പോഴായി 19 ലക്ഷം രൂപ വാങ്ങിയത് തിരികെ ചോദിച്ചപ്പോൾ ഗുണ്ടയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ സഹോദരിമാരായ വനിതാ സീനിയർ സീവിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലെ സംഗീത, തൃശൂർ വനിതാ സെല്ലിൽ ജോലിചെയ്യുന്ന സുനിത എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കാട്ടായിക്കോണം സ്വദേശിനി ആതിരയുടെ പരാതിയിലാണ് കേസെടുത്തത്.
പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടുകാട് സാബു എന്ന ഗുണ്ടവഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഗീതയ്ക്ക് വേണ്ടി വിളിച്ച ഗുണ്ട എഗ്രിമെന്‍റ് തിരികെ നൽകണമെന്നും ഇല്ലെങ്കില്‍ൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമാണ് ഫോണിലൂടെ ഭീഷണി മുഴക്കിയത്
സൌഹൃദം നടിച്ച് ആതിരയുടെ കുടുംബസുഹൃത്തായി മാറിയ വനിതാ പോലീസുകാർ ആതിരയുടെ ഭർത്താവിൽ നിന്നാണ് വസ്തു വാങ്ങാനെന്ന വ്യാജേന പലപ്പോഴായി 19 ലക്ഷം രൂപ തട്ടിയത്. സംഗീത, സഹോദരി സുനിതയുടെ ഭർത്താവ് ജിപ്സൺ എന്നിവരാണ് ചെക്കുകളും രേഖകളും കൈമാറിയത്. എന്നാൽ ഇവർ കൊടുത്ത ചെക്കുകൾ ബാങ്കിൽ നൽകിയങ്കിലും മടങ്ങി.
advertisement
പണം തട്ടിയത് സംബന്ധിച്ച് എസ്.പിക്കും. പൊലീസ് പരാതി പരിഹാര സെല്ലിനും ഇവർ പരാതി നൽകിയിരുന്നു. ഒടുവിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിൻമേലാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. മലയൻകീഴ് സ്റ്റേഷനിലേക്ക് അയച്ച പരാതി പോത്തൻകോട് സ്റ്റേഷന് കൈമാറുകയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
വിനിതാ പൊലീസുകാരെകൂടാതെ ഗൂണ്ടുകാട് സാബു, സൂനിതയുടെ ഭർത്താവ് ജിപ്സൺ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നിവരെയും പ്രതിചേർത്താണ് പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Location :
Thiruvananthapuram,Kerala
First Published :
August 09, 2024 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാങ്ങിയ 19 ലക്ഷം തിരികെ ചോദിച്ചപ്പോൾ ഗുണ്ടയെ ഉപയോഗിച്ച് ഭീഷണി; സഹോദരിമാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്