ദൈവകോപം അകറ്റാന്‍ തീയില്‍ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചു; 25കാരിയുടെ കൊലയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കുടുംബാംഗങ്ങള്‍ യുവതിയെ വിറക് കൊള്ളികൊണ്ടും ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
സൂറത്ത്: ദൈവകോപം അകറ്റാന്‍ എന്ന പേരില്‍ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് (hot iron chain) അടിച്ചതിനെ 25കാരിയെ യുവതിയ്ക്ക് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിവാദിയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഗുജറാത്തിലെ(Gujarat) ദ്വാരക ജില്ലയിലെ ദേവ്ഭൂമിയിലാണ് ദാരുണസംഭവം.
യുവതിയുടെ ശരീരത്തില്‍ ഉഗ്രമായ ബാധകേറിയതാണെന്നും ഒഴിപ്പിച്ച് തരാമെന്നും മന്ത്രവാദിയായ രമേഷ് സോളങ്കി കുടുംബത്തെ വിശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവര്‍ ഭര്‍ത്താവുമൊന്നിച്ച് നവരാത്രി ആഘോഷിക്കാന്‍ പോയിരുന്നു. അതിന് ശേഷം യുവതിയുടെ ദേഹത്ത് ബാധ കയറിയതായി പറഞ്ഞായിരുന്നു മന്ത്രവാദിയുടെ ബാധ ഒഴിപ്പിക്കല്‍.
കുടുംബാംഗങ്ങള്‍ യുവതിയെ വിറക് കൊള്ളികൊണ്ടും ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. മന്ത്രവാദിയായ രമേഷ് സോളങ്കിക്ക് പുറമെ, വെര്‍സി സോളങ്കി, ഭാവേഷ് സോളങ്കി, അര്‍ജുന്‍ സോളങ്കി, മനു സോളങ്കി എന്നിവരാണ് പിടിയിലായത്.
advertisement
വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍; തല്ലിച്ചതച്ചത് ആറു വിദ്യാര്‍ഥികളെ
തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിയെ(student) ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍(Teacher) അറസ്റ്റില്‍ (Arrest). കടലൂര്‍ ചിദംബരത്തെ നന്തനാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്‍ സുബ്രഹ്‌മണ്യനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയെ അടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജാമ്യമില്ലാത്ത അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് സുബ്രഹ്‌മണ്യനെ പോലീസ് അറസ്റ്റ് ചെയ്തത്.
ക്ലാസില്‍ കൃത്യമായി പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചത്. ആറു വിദ്യാര്‍ഥികളെയാണ് ഇയാള്‍ തല്ലിച്ചതച്ചത്. സംഭവത്തില്‍ കലൂര്‍ ജില്ലാ കലക്ടര്‍ പ്രാഥമിക അന്വേഷണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
advertisement
സഹപാഠികളാണ് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്. സഹപാഠിയെ അധ്യാപകന്‍ ക്രൂരമായി തല്ലുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ അടക്കിചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, ഈ സംഭവം എന്ന് നടന്നതാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിദ്യാര്‍ഥികളോ അധ്യാപകനോ മാസ്‌ക് ധരിച്ചിട്ടില്ല.
വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അധ്യാപകനെതിരെ ജനരോഷമുയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്.
അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Location :
First Published :
October 15, 2021 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദൈവകോപം അകറ്റാന്‍ തീയില്‍ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചു; 25കാരിയുടെ കൊലയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍