advertisement

കളി കാര്യമായി; ചുവന്ന മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചു; അഞ്ചു കുട്ടികള്‍ കസ്റ്റഡിയില്‍

Last Updated:

കോയമ്പുത്തൂര്‍ മംഗലാപുരം എക്‌സപ്രസ് കടന്നു പോകുമ്പേളായിരുന്നു കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരൂര്‍:കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികളുടെ താമശ കാര്യമായി. കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചു. തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. വടക്കുഭാഗത്തെ തുമരക്കാവ് കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികളാണ് മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചത്. പ്രായപൂര്‍ത്തിയാകാത്ത അഞ്ചു കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്പുത്തൂര്‍ മംഗലാപുരം എക്‌സപ്രസ് കടന്നു പോകുമ്പേളായിരുന്നു കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചത്. അപകട സാധ്യത സംശയിച്ച ലോക്കോ പൈലറ്റ് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി. ഇതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. അഞ്ചു മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷമാണ് യാത്ര തുടര്‍ന്നത്. ബുധനാഴ്ച 12:30 നായിരുന്നു സംഭവം നടന്നത്.
വിവരം സ്‌റ്റേഷന്‍ മാസ്റ്ററേയും റെയില്‍വേ പൊലീസിനെയും അറിയിച്ചു. റെയില്‍വേ സുരക്ഷാ സേന നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ നിറമരുതൂര്‍ പഞ്ചായത്തിലുള്ളവരാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടികളെ പിടികൂടി. താക്കീത് നല്‍കിയതിന് ശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി.
advertisement
എന്നാല്‍ കുട്ടികള്‍ ദുരുദ്ദേശ്യത്തോടെയാണ് ട്രെയിന്‍ നിര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കേസെടുക്കും.
പിറന്നാൾ ആഘോഷത്തിനിടയിൽ മുഖത്ത് കേക്ക് തേച്ച രണ്ട് പേരെ വെടിവെച്ചു കൊന്നു
പിറന്നാൾ ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് തേച്ചതിനെ തുടർന്നുണ്ടായ വഴക്കിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച്ച വൈകുന്നേരം അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടു.
വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മണി ധില്ലോൺ എന്നയാളാണ് വെടിയുതിർത്തത് എന്നാണ് വിവരം. മണി പൂജാര, വിക്രം എന്നിവരാണ് കൊലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മണി ധില്ലോൺ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
advertisement
സുഹൃത്തായ തനുർപ്രീതിന്റെ പിറന്നാൾ ആഘോഷത്തിനായാണ് മറ്റുള്ളവർ ഒത്തുകൂടിയത്. ഇയാളെ ഹോട്ടലിന് അകത്തു നിന്ന് പിടികൂടിയിട്ടുണ്ട്. ഹോട്ടലിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്.
ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് പുരട്ടിയതിന്റെ പേരിൽ വഴക്ക് നടന്നിരുന്നതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. പാർട്ടി കഴിഞ്ഞതിന് ശേഷം മണി ധില്ലോങ് ഹോട്ടലിന് പുറത്തു വെച്ച് മണി പൂജാരയ്ക്കും വിക്രമിനും നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ് വീണ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടയിൽ മണി ധില്ലോങ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും ധില്ലോങ്ങിനായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കളി കാര്യമായി; ചുവന്ന മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചു; അഞ്ചു കുട്ടികള്‍ കസ്റ്റഡിയില്‍
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement