ശമ്പളം ചോദിച്ചതിന്റെ പേരിൽ ഹോട്ടൽ തൊഴിലാളിയെ ഉടമ മർദ്ദിച്ചു കൊന്നു

Last Updated:

രണ്ട് മാസം മുമ്പാണ് ഹോഷിയാർ ഗുരുഗ്രാമിലെ ഹോട്ടലിൽ ജോലിക്ക് പ്രവേശിപ്പിച്ചത്. രണ്ട് മാസമായി ഇയാൾക്ക് ശമ്പളവും ലഭിച്ചിരുന്നില്ല.

ഗുരഗ്രാം: ശമ്പളം ചോദിച്ചതിന്റെ പേരിൽ തൊഴിലാളിയെ മുതലാളിയും സഹപ്രവർത്തകരും ചേർന്ന് മർദ്ദിച്ചു കൊന്നു. ഗുരുഗ്രാമിലെ സൈബർ ഇൻ എന്ന ഹോട്ടലിലെ തൊഴിലാളിയായ മുപ്പതുകാരനെയാണ് ഹോട്ടൽ മുതലാളിയും സഹ തൊഴിലാളികളും ചേർന്ന് മർദ്ദിച്ചു കൊന്നത്. സംഭവത്തിൽ പൊലീസ് അനാസ്ഥ കാണിച്ചതായും ആരോപണമുണ്ട്.
കൊലപാതകത്തിൽ ആദ്യ ഘട്ടത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും ആരേയും അറസ്റ്റ് ചെയ്തില്ലെന്നുമാണ് ആരോപണം. ബുലാന്ദ്ഷഹർ സ്വദേശിയായ ഹോഷിയാർ സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഹോട്ടൽ തൊഴിലാളിയായ ഇയാൾ രാജീവ് നഗറിൽ വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്.
You may also like:തിമിംഗലത്തിന്റെ ഛർദി, അഥവാ കടലിലെ നിധി; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മത്സ്യതൊഴിലാളി
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെ ഹോഷിയാർ സിങ്ങിന്റെ സഹോദരൻ ഉമേഷ് കുമാറിന് ഒരു കോൾ വന്നു. പിന്റു എന്നയാൾ ആണ് വിളിച്ചത്. ഹോഷിയാറിനെ അടുത്തുള്ള സിവിൽ ആശുപത്രിയിലും പിന്നീട് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹോഷിയാറിനെ ഞായറാഴ്ച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നായിരുന്നു അറിയിച്ചത്.
advertisement
You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ
രണ്ട് മാസം മുമ്പാണ് ഹോഷിയാർ ഗുരുഗ്രാമിലെ ഹോട്ടലിൽ ജോലിക്ക് പ്രവേശിപ്പിച്ചത്. രണ്ട് മാസമായി ഇയാൾക്ക് ശമ്പളവും ലഭിച്ചിരുന്നില്ല. വേതനം ചോദിച്ചതോടെ ഹോട്ടൽ ഉടമയും സഹായികളും ചേർന്ന് ഹോഷിയാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് ഹോഷിയാർ കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
advertisement
ഹോഷിയാറിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം സ്വബോധത്തിൽ ആയിരുന്നില്ലെന്നുമാണ് സംഭവത്തിൽ എഫ്ഐആർ കുറിച്ച് സെക്ടർ 14 പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഉപദ്രവമുണ്ടാക്കൽ, ഭീഷണിപ്പെടുത്തൽ, തുടങ്ങിയ നിസ്സാര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. ഹോഷിയാർ മരണപ്പെട്ടതിന് ശേഷമാണ് കൊലപാതക കുറ്റം ചുമത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശമ്പളം ചോദിച്ചതിന്റെ പേരിൽ ഹോട്ടൽ തൊഴിലാളിയെ ഉടമ മർദ്ദിച്ചു കൊന്നു
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement