ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം; കോട്ടയം മുൻ ജില്ലാ മെഡിക്കൽ ഓഫീസര്‍ അറസ്റ്റിൽ

Last Updated:

24 കാരിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി

News18
News18
കോട്ടയം: ലൈംഗികാതിക്രമ കേസിൽ കോട്ടയം മുൻ ജില്ലാ മെഡിക്കൽ ഓഫീസര്‍ അറസ്റ്റിൽ. ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിനാണ് എഴുപതുകാരനായ ഡോക്ടർ പി എൻ രാഘവൻ അറസ്റ്റിലായത്. പാലാ മുരിക്കും പുഴയിൽ ഇയാൾ‌ ക്ലിനിക്ക് നടത്തുന്നുണ്ട്. ഇവിടെയെത്തിയ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ചികിത്സയ്ക്കായി ക്ലിനിക്കിൽ എത്തിയ 24 കാരിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. 24 കാരിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പാലാ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് യുവതി ചികിത്സയ്ക്കായി രാഘവന്റെ ക്ലിനിക്കിൽ എത്തിയത്. ചികിത്സക്ക് ഇടയിലാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ഇന്ന് രാവിലെയാണ് രാഘവനെ അറസ്റ്റ് ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം; കോട്ടയം മുൻ ജില്ലാ മെഡിക്കൽ ഓഫീസര്‍ അറസ്റ്റിൽ
Next Article
advertisement
32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂരും ഒരുമിക്കുന്നു; പൂജയും ടൈറ്റിലും വെള്ളിയാഴ്ച
32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂരും ഒരുമിക്കുന്നു; പൂജയും ടൈറ്റിലും വെള്ളിയാഴ്ച
  • 32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു

  • മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനവും പൂജയും വെള്ളിയാഴ്ച നടക്കും

  • നയൻതാര നായികയാകുന്ന ചിത്രം കൊച്ചി-വയനാട് മേഖലയിൽ 35 ദിവസം കൊണ്ട് ചിത്രീകരിക്കും

View All
advertisement