32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂരും ഒരുമിക്കുന്നു; പൂജയും ടൈറ്റിലും വെള്ളിയാഴ്ച

Last Updated:

നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്

മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും
മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും
32 വർഷത്തിനുശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കാൻ ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയാണിത്. ഈ സിനിമയുടെ അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനവും പൂജ‌യും വെള്ളിയാഴ്ച നടക്കും.
ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറായും വിധേയനിൽ വില്ലനായ ഭാസ്കര പട്ടേലർ എന്ന ജന്മിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.
കൊച്ചിയിലും വയനാട്ടുമായി 35 ദിവസം കൊണ്ട് പൂർത്തിയാകുന്ന ചിത്രത്തിൽ നയൻതാര നായികയായി എത്തുന്നുവെന്നും റിപ്പോർ‌ട്ടുണ്ട്.
advertisement
മമ്മൂട്ടി-അടൂർ കോംബോ
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്നും അടൂർ ചിത്രങ്ങൾ. മതിലുകൾ 1989 ലും വിധേയൻ 1993ലും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തു. വിധേയൻ സംസ്ഥാന ചലച്ചിത്ര അവാർഡും സമ്മാനിച്ചു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂരും ഒരുമിക്കുന്നു; പൂജയും ടൈറ്റിലും വെള്ളിയാഴ്ച
Next Article
advertisement
32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂരും ഒരുമിക്കുന്നു; പൂജയും ടൈറ്റിലും വെള്ളിയാഴ്ച
32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂരും ഒരുമിക്കുന്നു; പൂജയും ടൈറ്റിലും വെള്ളിയാഴ്ച
  • 32 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു

  • മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനവും പൂജയും വെള്ളിയാഴ്ച നടക്കും

  • നയൻതാര നായികയാകുന്ന ചിത്രം കൊച്ചി-വയനാട് മേഖലയിൽ 35 ദിവസം കൊണ്ട് ചിത്രീകരിക്കും

View All
advertisement