advertisement

ഹോസ്റ്റലിലെ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍

Last Updated:

ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ അറസ്റ്റ് ചെയ്‌തതായി മൊഹാലി പോലീസ് അറിയിച്ചു

വനിതാ ഹോസ്റ്റലിലെ താമസക്കാരായ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍. സംഭവത്തെ തുടർന്ന് ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വൻ പ്രതിഷേധം ഉയര്‍ന്നു. വനിതാ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളിലൊരാൾ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. അറുപതോളം വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ അറസ്റ്റ് ചെയ്‌തതായി മൊഹാലി പോലീസ് അറിയിച്ചു.
advertisement
ശുചിമുറി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാർത്തകൾ പ്രചരിച്ചതോടെ സർവകലാശാലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. അറസ്റ്റിലായ പെൺകുട്ടിയുടേതെന്ന പേരിലും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. രാത്രി വൈകിയും പെൺകുട്ടികൾ ക്യാംപസിൽ പ്രതിഷേധിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.
advertisement
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആരും ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മൊഹാലി പോലീസ് മേധാവി വിവേക് സോനി പ്രതികരിച്ചു.
advertisement
വിദ്യാർഥിനികൾ ക്യാംപസിൽ ആത്മഹത്യാ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ  പ്രചരിച്ചത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സര്‍വകലാശാല അധികൃതർ വ്യക്തമാക്കി. സംഭവത്തിനു പിന്നിലെ കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വിദ്യാർഥികൾ സംയമനം പാലിക്കണമെന്നും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ്  ബെയിൻസ് വിദ്യാർഥികളോട് അഭ്യർഥിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹോസ്റ്റലിലെ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍
Next Article
advertisement
'എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ'; മമ്മൂട്ടിക്ക് പത്മഭൂഷൺ ഇപ്പോഴെങ്കിലും നൽകിയതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി
'എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ';മമ്മൂട്ടിക്ക് പത്മഭൂഷൺ ഇപ്പോഴെങ്കിലും നൽകിയതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി
  • മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി, വർഷങ്ങളായി ശുപാർശയുണ്ടായിരുന്നു.

  • നാനൂറോളം സിനിമകളിൽ അഭിനയിച്ച മമ്മൂട്ടി, ഓരോ വേഷത്തിലും പുതുമയോടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.

  • ഈ വർഷം എട്ട് മലയാളികൾക്ക് പത്മ പുരസ്കാരങ്ങൾ ലഭിച്ചതിൽ കേരളം അഭിമാനകരമാണെന്ന് മുഖ്യമന്ത്രി.

View All
advertisement