Rape|നീതി വേണം; അച്ഛൻ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പെൺകുട്ടി
- Published by:Naseeba TC
- news18-malayalam
Last Updated:
അധ്യാപകനായ ഇയാൾ ഏറെ നാളായി മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ബിഹാർ: പിതാവ് പീഡിപ്പിക്കുന്നതിന്റെ (Rape) ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പെൺകുട്ടി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. നീതി വേണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി പീഡന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ (Social Media)പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ അമ്പതുകാരനായ പിതാവ് അറസ്റ്റിലായി.
സമസ്തിപൂരില റൊസേര എന്ന സ്ഥലത്തുള്ളയാളാണ് പ്രതി. അധ്യാപകനായ ഇയാൾ ഏറെ നാളായി മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പതിനെട്ടു വയസ്സുള്ള മകളെ പീഡിപ്പിച്ച ഇയാൾ വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്വന്തം അച്ഛന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്താൻ മകൾ ഒളിക്യാമറ ഉപയോഗിച്ചത്.
ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പെൺകുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീഡിയോ വൈറലായതോടെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
advertisement
പിതാവ് മകളെ പീഡിപ്പിക്കുന്ന കാര്യം അമ്മയ്ക്കും അമ്മാവനും അറിയാമായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭർത്താവിനെ പെൺകുട്ടിയുടെ അമ്മ തടഞ്ഞിരുന്നില്ല. വിവരം പുറത്തു പറയരുതെന്ന് അമ്മയുടെ സഹോദരൻ പെൺകുട്ടിയെ നിർബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നു.
തലശേരിയില്‍ അമ്മയും ആറുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
കണ്ണൂർ ചൊക്ലിയിൽ അമ്മയുടേയും ആറ് മാസം പ്രായമുള്ള കുഞ്ഞിന്റേയും മൃതദേഹം കിണറ്റിൽ കണ്ടെത്തി.തീര്‍ത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന(25), ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുഞ്ഞ് ധ്രുവിന്‍ എന്നിവരേയാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
advertisement
ശനിയാഴ്ച രാവിലെ വാതില്‍ തുറന്നിട്ടത് കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഇവരെ കിണറ്റില്‍ കണ്ടെത്തിയത്. മനേക്കരയിലെ ജനാര്‍ദ്ദനന്‍-സുമ ദമ്പതികളുടെ മകളാണ്.രണ്ട് വർഷം മുമ്പാണ് നിവേദും ജോൽസനയും വിവാഹിതരായത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.
Location :
First Published :
May 07, 2022 12:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape|നീതി വേണം; അച്ഛൻ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പെൺകുട്ടി