advertisement

Murder| പൂർണ ഗർഭിണി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും നഷ്ടമായി

Last Updated:

മകളുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്ന ആരോപണവുമായി യുവതിയുടെ മാതാപിതാക്കളും രംഗത്തെത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഹരിയാന: പൂർണ ഗർഭിണിയായ സ്ത്രീയെ വീട്ടിൽ കൊല്ലപ്പെട്ട (Murder)നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും പണവും സ്വർണവും നഷ്ടമായിട്ടുണ്ട്. ഹരിയാനയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യുവതിയുടെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
സന്തോഷി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ഭർത്താവ് സന്തോഷ് കുമാറിനും ഭർതൃമാതാവിനുമൊപ്പം ഡിഎൽഎഫ് കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. കർച്ചയ്ക്കിടയിലെ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ ബാത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ അലമാര തകർത്ത നിലയിലാണ്.
സന്തോഷിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിൽ നിർമാണ പ്രവർത്തികൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തുന്നവർ വെള്ളത്തിനായി സന്തോഷിയുടെ വീട്ടിലാണ് വന്നിരുന്നത്. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഭർത്താവിന്റെ ആരോപണം.
advertisement
സംഭവത്തെ കുറിച്ച് യുവതിയുടെ ഭർത്താവ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച്ച വൈകിട്ട് വെള്ളം കുടിക്കാനെന്ന വ്യാജേന ചിലർ വീട്ടിലെത്തിയിരുന്നു. ഇവർ എഴുപത് വയസ്സുള്ള തന്റെ അമ്മയെ തള്ളി മാറ്റി ഗർഭിണിയായ ഭാര്യയെ വലിച്ചിഴച്ച് മുറിയിൽ കയറ്റി വാതിൽ അടച്ചു. ഇവിടെ വെച്ച് ഭാര്യയെ കൊലപ്പെടുത്തി രണ്ട് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമായി കടന്നു കളയുകയായിരുന്നു.
advertisement
അതേസമയം, മകളുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്ന ആരോപണവുമായി യുവതിയുടെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സന്തോഷ് കുമാർ മകളെ കൊലപ്പെടുത്തി കവർച്ചാ കഥ കെട്ടിച്ചമച്ചതാണെന്നാണ് ഇവർ ആരോപിക്കുന്നത്.
രണ്ട് ടീമുകളായാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| പൂർണ ഗർഭിണി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും നഷ്ടമായി
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement