• HOME
  • »
  • NEWS
  • »
  • crime
  • »
  • ആണ്‍കുട്ടിയെന്ന് കരുതി വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം മര്‍ദിച്ചു

ആണ്‍കുട്ടിയെന്ന് കരുതി വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം മര്‍ദിച്ചു

മര്‍ദ്ദനത്തിനിടെ പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞ സംഘം ബൈക്കുമായി കടന്നു കളയുകയായിരുന്നുവെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.

  • Share this:

    തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ആണ്‍കുട്ടിയാണെന്ന് കരുതി വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ആണ് നാലംഗസംഘം മര്‍ദ്ദിച്ചത്. വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലെത്തിയ സംഘം പെൺകുട്ടിയെ കടന്നുപിടിച്ചു മർദിക്കുകയായിരുന്നു. ആക്രമണത്തിൽ  പെണ്‍കുട്ടിയുടെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്.

    Also Read – ‘പെണ്‍കുട്ടികൾ ഷര്‍ട്ടും പാന്റുമിട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുന്നു’; നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുതെന്ന് ഇപി ജയരാജൻ

    ബൈക്കിലെത്തിയ സംഘം ആൺകുട്ടിയാണെന്ന് തെറ്റിധരിച്ച് കുട്ടിയുമായി തർക്കമുണ്ടാകുകയും മർദിക്കുകയുമായിരുന്നു. പിന്നീടാണ് പെൺകുട്ടിയാണെന്ന് സംഘം തിരിച്ചറിയുന്നത്. ഉടൻതന്നെ ഇവര്‍ ബൈക്കുമായി കടന്നു കളയുകയായിരുന്നുവെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.

    Also Read- ‘പൊലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് പെണ്‍കുട്ടി വസ്ത്രം ധരിച്ചത്; ജയരാജന്റേത് സ്വാഭാവിക ചോദ്യം’; എം വി ഗോവിന്ദന്‍

    ബൈക്കുകളുടെ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവില്‍ പെൺകുട്ടിയെ ആക്രമിച്ച നാല് പ്രതികളില്‍ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Published by:Arun krishna
    First published: