• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് പെണ്‍കുട്ടി വസ്ത്രം ധരിച്ചത്; ജയരാജന്റേത് സ്വാഭാവിക ചോദ്യം'; എം വി ഗോവിന്ദന്‍

'പൊലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് പെണ്‍കുട്ടി വസ്ത്രം ധരിച്ചത്; ജയരാജന്റേത് സ്വാഭാവിക ചോദ്യം'; എം വി ഗോവിന്ദന്‍

ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് എം വി ഗോവിന്ദന്‍

  • Share this:

    കൊച്ചി: ജെന്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് പെണ്‍കുട്ടി വസ്ത്രം ധരിച്ചുവന്നതെന്നും ജയരാജന്റേത് സ്വാഭാവിക ചോദ്യമാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

    ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികൾ ഷർട്ടും പാന്റും ആൺകുട്ടികളെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുന്നുവെന്നായിരുന്നു ഇപിയുടെ പരാമർശം.

    Also read-‘പെണ്‍കുട്ടികൾ ഷര്‍ട്ടും പാന്റുമിട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുന്നു’; നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുതെന്ന് ഇപി ജയരാജൻ

    ‘ മൂന്നാളെ കരിങ്കല്ലും കൊണ്ട്, കറുത്ത തുണിയും കെട്ടി, പെണ്‍കുട്ടികളാണെങ്കില്‍ അവരുടെ മുടിയെല്ലാം ഒന്ന് ഇത് ചെയ്ത്. നല്ല ഷര്‍ട്ടും പാന്റ്‌സുമൊക്കെ ഇട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്’ ജയരാജൻ പറഞ്ഞിരുന്നത്.

    ഇ പി ജയരാജന്റെ ഈ പ്രസ്താവന തള്ളാതെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ഇപി പറഞ്ഞത് പൊലീസ് തിരിച്ചറിഞ്ഞില്ല എന്നതാണ്. അത് സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ കടുത്ത ശത്രു ആര്‍എസ്എസ് ആണെന്നും കോണ്‍ഗ്രസും ഇതേ സമീപനം സ്വീകരിച്ചു പോന്നവരാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.

    Published by:Jayesh Krishnan
    First published: