Gold Smuggling Case | കോൺസുലേറ്റിൽ നിന്നും സി-ആപ്റ്റിൽ എത്തിയത് 28 പാഴ്‌സലുകൾ; മേൽനോട്ടം വഹിച്ചത് ഉന്നത ഉദ്യോഗസ്ഥൻ
Gold Smuggling Case | കോൺസുലേറ്റിൽ നിന്നും സി-ആപ്റ്റിൽ എത്തിയത് 28 പാഴ്‌സലുകൾ; മേൽനോട്ടം വഹിച്ചത് ഉന്നത ഉദ്യോഗസ്ഥൻ
യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നേരിട്ട് റംസാൻ കിറ്റുകൾ കൈപ്പറ്റി വിവാദത്തിലായ മന്ത്രി കെ.ടി. ജലീലാണ് സി-ആപ്റ്റ് ചെയർമാൻ.
സി-ആപ്റ്റ്
Last Updated :
Share this:
തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിൽനിന്നും സർക്കാർ പ്രിന്റിംഗ് സ്ഥാപനമായ തിരുവനന്തപുരത്തെ സി-ആപ്റ്റിൽ എത്തിയത് 28 പാഴ്‌സലുകളെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ പാഴ്സലുകൾ വിതരണത്തിനായി സി-ആപ്റ്റിന്റെ വാഹനത്തിൽ എടപ്പാളിലേക്ക് കൊണ്ടുപോകുകയായിരുന്നു. സി ആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് മേൽനോട്ടം വഹിച്ചതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നേരിട്ട് റംസാൻ കിറ്റുകൾ കൈപ്പറ്റി വിവാദത്തിലായ മന്ത്രി കെ.ടി. ജലീലാണ് സി-ആപ്റ്റ് ചെയർമാൻ.
കേരള സാങ്കേതിക സർവകലാശാലയിലെ ഒരു ജീവനക്കാരന് സി-ആപ്റ്റിലെ സുപ്രധാന തസ്തികയിൽ നിയമനം നൽകിയിരുന്നു. എന്നാൽ പാഴ്‌സൽ ഇടപാടിനു പിന്നാലെ ഇയാളെ എൽ.ബി.എസിലേക്ക് മാറ്റി നിയമിച്ചത് ദുരൂഹമാണെന്നും ജീവനക്കാർ പറയുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.