Gold Smuggling Case | സ്വർണക്കടത്ത്: സരിത്തിന്റെ വീട്ടിൽ എൻ.ഐ.എയും റമീസിന്റെ വീട്ടിൽ കസ്റ്റംസും റെയ്ഡ് നടത്തുന്നു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സരിത്തിന്റെയും റമീസിന്റെയും വീടുകളിലാണ് പരിശോധന.
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വീടുകളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന. പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീടുകളിലാണ് പരിശോധന. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിൽ എൻ.ഐ.എയും റമീസിന്റെ പെരിന്തൽമണ്ണയിലെ വീട്ടിൽ കസ്റ്റംസുമാണ് പരിശോധന നടത്തുന്നത്.
സരിത്തിന്റെ വീട്ടിലെത്തിയ എൻഐഎ ഉദ്യോഗസ്ഥർ അയൽവാസികളോടും വിവരങ്ങൾ ആരാഞ്ഞു. കോസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് നടത്തിയത്.
TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
പെരിന്തൽമണ്ണയിലെ വെട്ടത്തൂരിലുള്ള റമീസിന്റെ വീട്ടിലാണ് കസ്റ്റംസ് സംഘമെത്തിയത്. എഎസ്‌പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
Location :
First Published :
July 12, 2020 7:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്ത്: സരിത്തിന്റെ വീട്ടിൽ എൻ.ഐ.എയും റമീസിന്റെ വീട്ടിൽ കസ്റ്റംസും റെയ്ഡ് നടത്തുന്നു