എ.എസ്.ഐ.ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തി; ഗ്രേഡ് ASI അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൈയക്ഷരം ആരുടേതാണെന്ന് കണ്ടെത്താനായി തിരുത്തിയ റിപ്പോർട്ട് തൃശൂർ പൊലീസ് ഫൊറൻസിക് ലാബിലേക്കയച്ചു.
മലപ്പുറം: എ.എസ്.ഐ.ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയ ഗ്രേഡ് എ.എസ്.ഐയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിരൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മോഹൻദാസിനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എഎസ്ഐ ആയിരുന്ന സുധീഷ് പ്രസാദിനെതിരായ അന്വേഷണ റിപ്പോർട്ടിലാണ് തിരുത്തൽ വരുത്തിയത്.
2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ ഡിവൈഎസ്പിയുടെ റൈറ്ററായിരുന്ന മോഹന്‍ദാസ് തിരുത്തൽവരുത്തിയത്. സർവീസിൽ ഒട്ടേറെ ആരോപണങ്ങൾ നേരിട്ട എഎസ്ഐ സുധീഷ് പ്രസാദിനെതിരെ വനിതാ സിഐ പ്രത്യേക റിപ്പോർട്ട് നൽകിയിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റിവ് ഡിവൈഎസ്പി അബ്ദുൽഖാദറിന്റെ മേൽനോട്ടത്തിൽ നിലമ്പൂർ സിഐ അന്വേഷണം നടത്തി റിപ്പോർട്ടിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിലാണ് ഡിവൈഎസ്പി അറിയാതെ തിരുത്തൽ നടത്തിയത്.
advertisement
ഇത് കണ്ടെത്തിയതിനെതുടർന്ന് നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുധീഷിനെ പിന്നീട് സർവീസിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൈയക്ഷരം ആരുടേതാണെന്ന് കണ്ടെത്താനായി തിരുത്തിയ റിപ്പോർട്ട് തൃശൂർ പൊലീസ് ഫൊറൻസിക് ലാബിലേക്കയച്ചു. തുടർന്നാണ് കൈയക്ഷരം മോഹൻ ദാസിന്റേതാണെന്ന് കണ്ടെത്തിയത്.
റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ തിരൂർ ഗ്രേഡ് എഎസ്ഐ മോഹൻദാസിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മോഹൻദാസിന് ജാമ്യം ലഭിച്ചിരുന്നു. മോഹൻദാസിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.
Location :
First Published :
August 06, 2022 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എ.എസ്.ഐ.ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തി; ഗ്രേഡ് ASI അറസ്റ്റില്‍