ഡ്രൈവിങ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറിപ്പിടിച്ച വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
ഡ്രൈവിങ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറിപ്പിടിച്ച വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Last Updated :
Share this:
കൊല്ലം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന്റെ ഭാഗമായി വാഹമോടിക്കുന്നതിനിടെ പെൺകുട്ടിയെ കയറിപിടിച്ചെന്ന പരാതിയിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം എംവിഐ എഎസ് വിനോദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം 19നാണ് സംഭവം. വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തിൽ പോകുകയും പത്തനാപുരം- ഏനാത്ത് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ അതിക്രമം കാട്ടിയെന്നുമാണ് പരാതി.
വാഹനത്തിൽ ഈ സമയം മറ്റാരുമില്ലായിരുന്നെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയിൽ നിന്നും മൊഴിയെടുത്ത പൊലീസ് അന്ന് ലൈസൻസ് നേടുന്നതിനായി വന്ന മറ്റുള്ളവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
മൂന്നു വയസുകാരിയെ 13 വയസുകാരൻ ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം യുപിയിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ വസീർഗഞ്ച് (Wazirganj) പ്രദേശത്തെ ഒരു ഗ്രാമത്തിൽ മൂന്ന് വയസുകാരിയെ കൗമാരക്കാരൻ ബലാത്സംഗം ചെയ്തതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം. 13 വയസ്സുള്ള ആൺകുട്ടി പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പെൺകുഞ്ഞിന്റെ അമ്മ പരാതിയിൽ ആരോപിച്ചു.
ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ അവിടെ നിന്ന് ജുവനൈൽ ഹോമിലേക്ക് അയച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ശിവരാജ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.