advertisement

ഹെഡ് മാസ്റ്റർ വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ചു; നാട്ടുകാർ സർക്കാർ സ്കൂളിന് തീയിട്ടു‌

Last Updated:

ഒരു കൂട്ടം ആളുകൾ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് സ്കൂളിന് തീയിട്ടതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗുവാഹത്തി: സ്കൂളിലെ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ മൊബൈൽ ഫോണിൽ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ചുവെന്നാരോപിച്ച് നാട്ടുകാർ സർക്കാർ സ്കൂളിന് തീയിട്ടു. ആസമിലെ കരിംഗഞ്ച് ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. 40 കാരനായ പ്രധാന അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി ജില്ലാ പോലീസ് അറിയിച്ചു. പ്രതിയെന്ന് ആരോപിക്കുന്ന സ്കൂൾ പ്രധാനാധ്യാപകൻ ജാഹിർ ഉദ്ദീൻ ഒളിവിലാണ്.
ആഗസ്റ്റ് 12നാണ് സംഭവം നടന്നത്. എന്നാല്‍ നാട്ടുകാർ സ്കൂളിന് തീയിട്ടപ്പോൾ ആണ് വിവരം അറിഞ്ഞതെന്ന് പോലീസ് പറയുന്നു. സംഭവത്തിന്റേതെന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു കൂട്ടം ആളുകൾ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് സ്കൂളിന് തീയിട്ടതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോപണവിധേയമായ സംഭവം നടന്ന സമയത്ത് വിദ്യാർത്ഥിനിയുടെ കുടുംബം വിവരം അറിയിച്ചില്ലെന്നും, നിലവിൽ അധ്യാപകനെതിരെ കേസെടുത്തതായും പോലീസ് വ്യക്തമാക്കി.
അതേസമയം സർക്കാർ സ്വത്ത് നശിപ്പിച്ചതിന് പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്‌കൂളിലെ പുസ്തകങ്ങളും ബെഞ്ചുകളും അലമാരകളും ഉൾപ്പെടെയുള്ള വസ്തുക്കൾ നാട്ടുകാർ നശിപ്പിച്ചിട്ടുണ്ട്. തീ അണയ്ക്കാൻ അഗ്നിശമന സേനയോടൊപ്പം എത്തുമ്പോഴേക്കും സ്കൂളിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായും കരിംഗഞ്ച് എസ്പി പറഞ്ഞു.
advertisement
സ്‌കൂൾ അടച്ചുപൂട്ടണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം. നമ്മൾ നമ്മുടെ കുട്ടികളെ സ്‌കൂളിൽ അയക്കുന്നത് അവർ നല്ല മനുഷ്യരാകാൻ വേണ്ടിയാണ്. ഇങ്ങനെയുള്ള ഒരു അധ്യാപകനിൽ നിന്ന് അവർ എന്താണ് പഠിക്കുകയെന്നും നാട്ടുകാരിലൊരാൾ സംഭവത്തിൽ പ്രതികരിച്ചു. സമരക്കാർ റോഡ് ഉപരോധിച്ചെങ്കിലും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും ഇടപെടലിൽ അത് ഇല്ലാതാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹെഡ് മാസ്റ്റർ വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ചു; നാട്ടുകാർ സർക്കാർ സ്കൂളിന് തീയിട്ടു‌
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement