Breaking| Periya Twin Murders: സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി

Last Updated:

സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തെങ്കിലും ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയതോടെ അന്വേഷണം വഴിമുട്ടിയിരുന്നു.

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി. ടി രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ്. വാദം പൂര്‍ത്തിയാക്കി ഒമ്പത് മാസത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം കുറ്റമറ്റതാണ് എന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. കേസ് നടത്താന്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവാക്കിയത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അപ്പീലിൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് വിധി പറഞ്ഞത്.  വിധി വരാതെ അന്വേഷണം തുടരാനാകില്ലെന്ന് സിബിഐയും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2019 സെപ്തംബർ 30 നാണ് ഹൈക്കോടതി സിംഗിൾബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്. സിംഗിള്‍ ബെഞ്ച് നിര്‍ദേശപ്രകാരം സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ 2019 ഒക്ടോബർ 26 ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി ഒമ്പതു മാസം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. ഇതോടെ കേസന്വേഷണം തുടരാനാകുന്നില്ലന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് 2019 നവംബർ 16 നാണ് അപ്പീൽ വിധി പറയാൻ മാറ്റിയത്.
advertisement
TRENDING സ്വാതന്ത്ര്യാനന്തരം 73 വർഷം; 19 കോൺഗ്രസ് പ്രസിഡന്റുമാർ; 13 പേരും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ [NEWS]മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ [NEWS] Prabhas | ആദിപുരുഷിനു‌ വേണ്ടി വമ്പൻ മേക്കോവറിൽ പ്രഭാസ് എത്തുന്നു[NEWS]
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്ലാലിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഇരുവരും. രാത്രി 7.40ഓടെ കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്ലാല്‍ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാംപ്രതി. സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണികണ്ഠനും ബാലകൃഷ്ണനുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Breaking| Periya Twin Murders: സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
Next Article
advertisement
കാസർഗോഡ് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16 കാരനെ പീഡിപ്പിച്ച ബേക്കൽ AEO ഉൾ‌പ്പെടെ 9 പേർ അറസ്റ്റിൽ
കാസർഗോഡ് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16 കാരനെ പീഡിപ്പിച്ച ബേക്കൽ AEO ഉൾ‌പ്പെടെ 9 പേർ അറസ്റ്റിൽ
  • കാസർഗോഡ് 16 കാരനെ പീഡിപ്പിച്ച കേസിൽ 9 പേർ അറസ്റ്റിൽ, 7 പേരെ കോടതി റിമാൻഡ് ചെയ്തു.

  • ബേക്കൽ AEO വി കെ സൈനുദ്ദീനെ സസ്പെൻഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

  • പീഡനത്തിൽ 16 പ്രതികളുണ്ടെന്നും 7 പേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

View All
advertisement