Edavela Babu | നടൻ ഇടവേള ബാബുവിനെതിരായ കേസിന് താൽക്കാലിക സ്റ്റേ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഹർജിയിൽ എതിർകക്ഷിയായ ജൂനിയർ ആർട്ടിസ്റ്റിന് നോട്ടിസ് അയയ്ക്കാനും കോടതി നിർദേശിച്ചു
എറണാകുളം: നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജിയിൽ എതിർകക്ഷിയായ ജൂനിയർ ആർട്ടിസ്റ്റിന് നോട്ടിസ് അയയ്ക്കാനും കോടതി നിർദേശമുണ്ട്.
കേസ് റദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താൽപര്യത്തിന് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടെന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി.
അമ്മയിലെ അംഗത്വത്തിന് രണ്ട് ലക്ഷം രൂപ ഫീസ് നൽകണമെന്ന് ഇടവേള ബാബു പറഞ്ഞതായും പരാതിയലുണ്ട്. എന്നാൽ അഡ്ജസ്റ്റ് ചെയ്താൽ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതൽ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞതായി നടി വെളിപ്പെടുത്തിയിരുന്നു.
(High court Temporary stayed of the case against Edavela babu)
Location :
Ernakulam,Kerala
First Published :
Oct 24, 2024 3:18 PM IST









