Robbery | വീട്ടുകാര്‍ ധ്യാനത്തിനുപോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; സ്വര്‍ണാഭരണവും പണവും മോഷ്ടിച്ചു

Last Updated:

വീട്ടുകാര്‍ പള്ളിയില്‍ ധ്യാനത്തിന് പോയ സമയത്താണ് സ്വര്‍ണാഭരങ്ങളടക്കം ലക്ഷങ്ങളുടെ കവര്‍ച്ച നടന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
എറണാകുളം: ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുന്ന് വന്‍ കവര്‍ച്ച. വീട്ടുകാര്‍ പള്ളിയില്‍ ധ്യാനത്തിന് പോയ സമയത്താണ് സ്വര്‍ണാഭരങ്ങളടക്കം ലക്ഷങ്ങളുടെ കവര്‍ച്ച(Robbery) നടന്നത്. ഞായപ്പിള്ളി കളമ്പാട്ട് ജോസ് കുര്യന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച ഏഴ് പവനോളം സ്വര്‍ണവും 70,000 രൂപയും നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
വൈകീട്ട് നാലരയോടെ ധ്യാനത്തിന് പോയി രാത്രി എട്ടേമുക്കാലോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. പൂട്ടിയിട്ടുപോയ മുന്‍വശത്തെ വാതില്‍ തുറക്കാതെവന്നപ്പോള്‍ പിന്‍വശത്തുപോയി നോക്കിയപ്പോഴാണ് അടുക്കളവാതില്‍ തുറന്നുകിടക്കുന്നനിലയില്‍ കണ്ട് പരിശോധിച്ചത്.
കിടപ്പുമുറിയിലെ രണ്ട് അലമാരയും തുറന്നു കിടക്കുകയായിരുന്നു. അലമാരയില്‍നിന്ന് തുണികളും ബാഗും ഉള്‍പ്പെടെയുള്ളവ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
advertisement
കുട്ടംപുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം. മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുശേഖരണം നടത്തി. സമീപത്തെ സി.സി.ടി.വി. ദൃശ്യവും പോലീസ് പരിശോധിച്ചുവരുന്നു.
Murder| മദ്യപിച്ചതിനു ശേഷം വഴക്ക്; കാസർഗോഡ് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
കാസർഗോഡ്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു(father beaten to death).കാസർഗോഡ് (Kasaragod) അഡൂർ പാണ്ടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്.
advertisement
സംഭവത്തിൽ ബാലകൃഷ്ണന്റെ മകൻ നരേന്ദ്ര പ്രസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാലകൃഷ്ണനും നരേന്ദ്ര പ്രസാദും മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മകൻ അച്ഛനെ കൊല്ലുന്നതിൽ കലാശിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Robbery | വീട്ടുകാര്‍ ധ്യാനത്തിനുപോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; സ്വര്‍ണാഭരണവും പണവും മോഷ്ടിച്ചു
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement