വീട്ടമ്മയെ കൊന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; വിൽക്കാനുള്ള ശ്രമത്തിനിടെ ബന്ധുവും മക്കളും അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
അവിവാഹിതയായ ഖദീജ സഹോദരിയുടെ മകൾ ഷീജയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.
ഒറ്റപ്പാലം: സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ വീട്ടമ്മയെ ബന്ധുവായ യുവതിയും മകനും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒറ്റപ്പാലം ആർ.എസ്. റോഡിൽ തെക്കേത്തൊടിയിൽ ഖദീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് ഖദീജയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു ഖദീജയുടെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ ഖദീജ സഹോദരിയുടെ മകൾ ഷീജയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന് വ്യക്തമായി. തുടർന്ന് ബന്ധുവായ ഷീജയും മകൻ യാസിറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഖദീജയുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ട മുറിച്ചതായും ഇവർ പറഞ്ഞു. ഷീജയുടെ പതിമൂന്നുകാരനായ മകൻ സംഭവത്തിന് ദൃക്സാക്ഷിയാണ്. കൊലയ്ക്ക് ശേഷം ആഭരണങ്ങൾ വിറ്റ് മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം.
advertisement
വ്യാഴാഴ്ച ഉച്ചയ്ക്ക് ഖദീജയുടെ പത്തു പവന്റെ മാല മോഷ്ടിച്ച് വിൽക്കാൻ ശ്രമം നടത്തിയിരുന്നു. കടക്കാരൻ സംശയം തോന്നി പൊലീസിൽ അറിയിച്ചു. തുടർന്ന് ഖദീജയെ വിളിച്ചു വരുത്തിയെങ്കിലും പരാതിയില്ലെന്ന് അറിയിച്ചതോടെ ഒത്തുതീർപ്പാവുകയുമായിരുന്നു. എന്നാൽ ഇന്നലെ രാത്രിയിൽ തന്നെ ഇവർ ഖദീജയെ കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കി.
അതേ കടയിൽ തന്നെ വീണ്ടും വിൽക്കാൻ ചെന്നതോടെ കടക്കാരൻ വീണ്ടും പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് ഖദീജയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് ഷീജയെയും യാസിറിനെയും അറസ്റ്റ് ചെയ്തു. ഷൊർണൂർ ഡിവൈ.എസ്.പി. വി. സുരേഷ്, ഒറ്റപ്പാലം സി.ഐ. വി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
advertisement
ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയും ഭര്‍ത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയര്‍ ക്ലര്‍ക്കുമായ എം വിനോദിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
വിനോദ് ക്രൂരമായി ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. സരിതയുടെ ആത്മഹത്യ കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിനോദിനെതിരെ നടപടി സ്വീകരിക്കണമെന്ന് സരിതയുടെ മാതാപിതാക്കള്‍ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിനോദിന് അനുകൂല കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
advertisement
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. ആത്മഹത്യപ്രേരണ കേസിന് പുറമെ സരിതയുടെ മാതാപിതാക്കളെ വീട്ടില്‍ കയറി ആക്രമിച്ച കേസിലും വിനോദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സരിത മരിക്കുമ്പോള്‍ വിനോദ് പൊലീസ് ആസ്ഥാനത്ത് ക്ലര്‍ക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു.
Location :
First Published :
September 10, 2021 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടമ്മയെ കൊന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; വിൽക്കാനുള്ള ശ്രമത്തിനിടെ ബന്ധുവും മക്കളും അറസ്റ്റിൽ