ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രമീള മരിച്ചു. ഇതിന് പിന്നാലെ ദിലീപ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മുംബൈ: ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെ സ്വദേശികളായ ദീലീപ് (56), ഭാര്യ പ്രമീള (51) എന്നിവരാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 10.15ഓടെയായിരുന്നു ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദിലീപിന്‍റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് ദിലീപ്, പ്രമീളയെ നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രമീള മരിച്ചു. ഇതിന് പിന്നാലെ ദിലീപ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
Also read-ഡല്‍ഹിയില്‍ 85 കാരിയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്തു: ബ്ലേഡ് കൊണ്ട് ചുണ്ടുകള്‍ മുറിച്ചു; 28 കാരന് അറസ്റ്റില്‍
advertisement
കൊലപാതകത്തിന്‍റെ യഥാർത്ഥ കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Location :
Mumbai,Maharashtra
First Published :
Sep 03, 2023 8:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു







