ഡല്‍ഹിയില്‍ 85 കാരിയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്തു: ബ്ലേഡ് കൊണ്ട് ചുണ്ടുകള്‍ മുറിച്ചു; 28 കാരന്‍ അറസ്റ്റില്‍
- Published by:Sarika KP
- news18-malayalam
Last Updated:
വയോധികയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ 85 കാരിയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്ത കേസില്‍ 28 കാരനായ ആകാശ് അറസ്റ്റില്‍. ഡല്‍ഹിയിലെ നേതാജി സുഭാഷ് പ്ലേസില്‍ വെള്ളിയാഴ്ചയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികക്ക് നേരയാണ് അതിക്രമം ഉണ്ടായത്.
പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാള്‍ വയോധികയെ മര്‍ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകള്‍ മുറിക്കുകയും ചെയ്തു. വയോധികയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. കേസിന്റെ എഫ്ഐആറിന്റെ പകര്‍പ്പും മറ്റ് വിശദാംശങ്ങളുടെ റിപ്പോര്‍ട്ട് കമ്മീഷന് നല്‍കണമെന്ന് ഡിസിഡബ്ല്യു ചീഫ് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലും കോഴിക്കോടും സമാന സംഭവങ്ങള്‍ നടന്നിരുന്നു. വീട്ടില്‍ തനിച്ച് താമസിച്ചുവരികയായിരുന്ന 80കാരിയാണ് കൊച്ചിയില്‍ ബലാത്സംഗത്തിന് ഇരയായത്. ചെങ്ങമനാട് ആണിപ്പാറയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 37 കാരനായ സുധീഷിനെ പൊലീസ് പിടികൂടി. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് പ്രതി അകത്ത് കയറുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.വയോധികയുടെ ഭര്‍ത്താവ് 15 വര്‍ഷം മുമ്പ് മരിച്ചിരുന്നു. ആറു പെണ്‍മക്കളെ വിവാഹം കഴിച്ചയച്ച ശേഷം വയോധിക തനിച്ച് താമസിച്ച് വരികയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വയോധികയുടെ മൊബൈല്‍ ഫോണും കണ്ണടയും തകര്‍ത്തു.
advertisement
Also read-Aparna Nair | അപർണ നായരുടെ മരണം: ഭർത്താവ് അഭിനയജീവിതത്തിന് തടസമായി; കൂടുതൽ വെളിപ്പെടുത്തലുകൾ
ഇക്കഴിഞ്ഞ ജൂൺ മാസം, കോഴിക്കോട് പനി പിടിച്ച് കിടപ്പിലായിരുന്ന വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനിയിലെ 74കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വടകര സ്വദേശി രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രാജനെ അയല്‍വാസികളാണ് പിടികൂടി പൊലീസില്‍ എല്‍പ്പിച്ചത്.
advertisement
വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്തെ കോളനിയില്‍ ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് വയോധികയെ രാജനും ഭാര്യയും ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പിന്നീട് വീട്ടിലെത്തിയ ഇവര്‍ക്ക് ഉച്ചകഴിഞ്ഞ് അല്‍വാസിയായ മറ്റൊരു സ്ത്രീ ഭക്ഷണവുമായി വീട്ടിലെത്തിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. വയോധികയുടെ മുറിയില്‍ രാജനും ഉണ്ടായിരുന്നു. ഇത് കണ്ട് സംശയം തോന്നിയതിനം തുടര്‍ന്ന് ഇവര്‍ അയല്‍വാസികളെ വിളിച്ചുകൂട്ടി രാജനെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
രാജന്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഇയാള്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജും വിരലടയാള വിദഗ്ധന്‍ യു കെ അമീറുല്‍ ഹസനുമാണ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയത്.
Location :
Delhi,Delhi,Delhi
First Published :
September 02, 2023 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡല്‍ഹിയില്‍ 85 കാരിയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്തു: ബ്ലേഡ് കൊണ്ട് ചുണ്ടുകള്‍ മുറിച്ചു; 28 കാരന്‍ അറസ്റ്റില്‍