കൊല്ലത്ത് ഭാര്യയെ ശല്യപ്പെടുത്തിയതിന് ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭര്‍ത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി സ്വദേശി കലേഷ് (23) ആണ് മരിച്ചത്. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ ഭർത്താവ് ഇടയ്ക്കോട് പാറവിളവീട്ടിൽ സനലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയെ നിരന്തരമായി ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്യാനായി വര്‍ക്‌ഷോപ്പിൽ ജോലി ചെയ്യ്തു കൊണ്ടിരിക്കുന്ന കലേഷിന്റടുത്ത് എത്തിയ സനൽ കൈയിൽ കരുതിയ പെട്രോള്‍ കലേഷിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സാരമായി പൊള്ളലേറ്റ കലേഷിനെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിയോടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 80 ശതമാനം പൊള്ളലേറ്റ കലേഷിന്റെ നില അതീവ ഗുരുതരമായിരുന്നു.
Location :
Kollam,Kollam,Kerala
First Published :
March 17, 2024 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ഭാര്യയെ ശല്യപ്പെടുത്തിയതിന് ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു