കോഴിക്കോട്: വാലന്റൈന്സ് ദിനത്തില് പാര്ട്ടിക്കായി വില്പ്പനയ്ക്ക് എത്തിച്ചത് 20 ലക്ഷം രൂപയുടെ മാരകമയക്കുമരുന്നുകള്. കേസില് താമരശേരി അമ്പായത്തോട് സ്വദേശി റോഷനെ ഫറോക്ക് എക്സൈസ് സംഘം പിടികൂടി. ഇയാളില് നിന്ന് 13.103 മില്ലി ഗ്രാം എംഡിഎംഎയും 25 എല്എസ്ഡി സ്റ്റ്മ്പുകളും പിടിച്ചെടുത്തു.
ബാഗ്ലൂരില് നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകള് താമരശ്ശേരി കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില് വില്പ്പന നടത്താനുള്ളതാണെന്ന് ഇയാള് മൊഴി നല്കി. പ്രതിയെ ഇന്ന് കോടതിയില് ഹാജരാക്കും. താമരശേരിയില് വളര്ത്ത് നായ്ക്കള് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയാണ് റോഷന്.
എക്സൈസ് സംഘത്തില് അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് ടി.കെ. നിഷില്കുമാര്, പ്രവന്റീവ് ഓഫീസര് മാരായ ടി. ഗോവിന്ദന്, വി.ബി. അബ്ദുള് ജബ്ബാര് സിവില് എക്സൈസ് ഓഫീസര്മാരായ എന്. ശ്രീശാന്ത്, എന്. സുജിത്ത്, ടി. രജുല് എന്നിവരും ഉണ്ടായിരുന്നു.
Say No to Bribe | കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന് 25,000 രൂപ കൈക്കൂലി; പഞ്ചായത്ത് സീനിയര് ക്ലര്ക്ക് വിജിലന്സ് പിടിയില്
പത്തനംതിട്ട: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന് കൈക്കൂലി(Bribe) വാങ്ങിയ തിരുവല്ല കടപ്ര പഞ്ചായത്ത് സീനിയര് ക്ലര്ക്ക് വിജിലന്സ്(Vigilance) പിടിയില്(Arrest). തകഴി സ്വദേശിയായ പിസി പ്രദീപ് കുമാറിനെയാണ് വിജിലന്സ് സംഘം അറസ്റ്റ് ചെയ്തത്. വളഞ്ഞവട്ടം സ്വദേശിനിയാണ് ഇയാള്ക്കെതിരെ വിജിലന്സില് പരാതിയുമായി സമീപിച്ചത്.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പ്രദീപ് കുമാറിനെ സമീപിച്ചപ്പോള് 40,000 രൂപ കൈക്കൂലി നല്കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് 25,000 രൂപയായി കുറച്ചു. ഇതില് ആദ്യപടിയായി പതിനായിരം രൂപ പരാതിക്കാരി കൈമാറിയിരുന്നു. എന്നാല് ബാക്കി തുകയ്ക്കായി പ്രദീപ് പരാതിക്കാരിയെ നിരന്തരം ബന്ധപ്പെട്ടു. ഇതോടെയാണ് വിജിലന്സിനെ സമീപിച്ചത്.
ഓഫീസിന് പുറത്തുവെച്ച് പണം നല്കിയാല് മതിയെന്ന് പ്രദീപ് കുമാര് പറഞ്ഞിരുന്നു. ഇതനുസരിച്ച് വാഹനയാത്രയ്ക്കിടെ പണം നല്കാമെന്ന് ഇയാളെ അറിയിച്ചു. പരാതിക്കാരിയ്ക്കൊപ്പം വിജിലന്സ് ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നു.
പൊടിയാടിയില് വെച്ച വാഹനത്തില് കയറിയ പ്രദീപ്കുമാറിന് പുളികീഴ് പാലത്തിന് സമീപം വെച്ച് കൈക്കൂലിയായി ചോദിച്ച പണം കൈമാറി. എല്ലാത്തിനും സാക്ഷിയായി വിജിലന്സ് ഉദ്യോഗസ്ഥന് വാഹനത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ വിജിലന്സ് സംഘം പ്രദീപ്കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Drug Seized