സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശത്തെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആരംഭിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ലാപ്ടോപ്പിൽ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്
കോഴിക്കോട്: സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ചതിനു പിന്നാലെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കത്തെഴുതി വെച്ചതിനു ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് ചേവായൂർ പൊലീസ് കേസെടുത്തിരുന്നു.
പണമാവശ്യപ്പെട്ടാണ് സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ചത്. ലാപ്പ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. 6 മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യം. നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയിട്ടുള്ളതെന്നും പണം തന്നില്ലെങ്കില്‍ പൊലീസില്‍ വിവരം അറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു സന്ദേശം.
Also Read- പ്ലസ് ടു വിദ്യാർഥിനിയെ രണ്ടുവർഷമായി പീഡിപ്പിച്ച സഹോദരൻ അറസ്റ്റിൽ
തുക നൽകിയില്ലെങ്കിൽ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കുമെന്നും രണ്ട് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സന്ദേശം ലഭിച്ചതോടെ വിദ്യാർത്ഥി ഭയന്ന് ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചായിരുന്നു ഭീഷണി സന്ദേശം.
advertisement
Also Read- തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുടെ 32 പന്തയക്കുതിരകളെ ഇഡി പിടിച്ചെടുക്കും
കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആദിനാഥ് (16) ആണ് മരിച്ചത്. ബുധനാഴ്ചയാണ് വിദ്യാര്‍ഥിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ പണം ആവശ്യപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
Location :
Kozhikode,Kozhikode,Kerala
First Published :
September 29, 2023 10:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശത്തെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആരംഭിച്ചു