advertisement

ശബ്ദരേഖയിൽ ക്രൈംബ്രാഞ്ച് സ്വപ്നയുടെ മൊഴിയെടുക്കും; കേന്ദ്ര ഏജൻസികളുടെയും കോടതിയുടെയും അനുമതി തേടി ജയില്‍ വകുപ്പ്

Last Updated:

സ്വപ്ന റിമാന്‍ഡിലായതിനാല്‍ കോടതി അനുമതിയില്ലാതെ മൊഴിയെടുക്കാനാകില്ല. ഇതേത്തുടർന്നാണ് ജയിൽ വകുപ്പ് കോടതിയുടെ അനുമതി തേടുന്നത്.

തിരുവനന്തപുരം∙ വിവാദ ശബ്ദരേഖ സംബന്ധിച്ച അന്വേഷണത്തിൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിനെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഇക്കാര്യത്തിൽ കോടതിയുടെയും കേന്ദ്ര ഏജന്‍സികളുടെയും അനുമതി തേടിയ ശേഷമെ ജയിൽ വകുപ്പ് അന്തിമ തീരുമാനമെടുക്കൂ.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യപ്രകാരമാണ് സ്വപ്നയുടെ പേരിൽ പ്രചരിച്ച ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുക്കാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന് കത്തു നല്‍കി. എന്നാൽ സ്വപ്ന റിമാന്‍ഡിലായതിനാല്‍ കോടതി അനുമതിയില്ലാതെ മൊഴിയെടുക്കാനാകില്ല. ഇതേത്തുടർന്നാണ് ജയിൽ വകുപ്പ് കോടതിയുടെ അനുമതി തേടുന്നത്. എന്‍ഐഎ, കസ്റ്റംസ് എന്നീ കേന്ദ്ര ഏജന്‍സികളുടെ അനുമതിയും തേടും. ഇതിനു ശേഷമെ മൊഴിയെടുക്കാൻ ക്രൈംബ്രാ‍ഞ്ചിന് അനുമതി നൽകൂ.
advertisement
ശബ്ദം സ്വപ്നയുടേതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസെടുക്കാനാവൂവെന്ന നിയമോപദേശമാണ്  പൊലീസിന് ലഭിച്ചിരിക്കുന്നത്. കള്ളമൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഔദ്യോഗിക ജോലിയുടെ ഭാഗമല്ല. പക്ഷേ കേസെടുക്കണമെങ്കില്‍ അത് തന്റെ ശബ്ദമാണെന്നും തനിക്ക് അത്തരമൊരു പരാതിയുണ്ടെന്നും സ്വപ്ന  പറയേണ്ടി വരും.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശബ്ദരേഖയിൽ ക്രൈംബ്രാഞ്ച് സ്വപ്നയുടെ മൊഴിയെടുക്കും; കേന്ദ്ര ഏജൻസികളുടെയും കോടതിയുടെയും അനുമതി തേടി ജയില്‍ വകുപ്പ്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement