Gold Smuggling| സ്വർണക്കടത്ത് കേസിൽ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിന് മുന്നിൽ ഹാജരായി; അരുൺ ബാലചന്ദ്രനും നോട്ടീസ്
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതികൾക്ക് ഉപദേശം നൽകുകയും സഹായം നൽകുകയും ചെയ്തവർ എന്ന നിലയിൽ കൂടുതൽ വിവരങ്ങൾ അറിയാനാണ് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ, മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ എന്നിവരെ കസ്റ്റംസ് വിളിച്ചു വരുത്തിയിരിക്കുന്നത്.
കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണായക നീക്കം. മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിന് മുന്നിൽ ഹാജരായി. അരുൺ ബാലചന്ദ്രനും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതികൾക്ക് ഉപദേശം നൽകുകയും സഹായം നൽകുകയും ചെയ്തവർ എന്ന നിലയിൽ കൂടുതൽ വിവരങ്ങൾ അറിയാനാണ് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ, മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ എന്നിവരെ കസ്റ്റംസ് വിളിച്ചു വരുത്തിയിരിക്കുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം എത്തുന്നതിന് തൊട്ടു മുൻപാണ് അരുണ ബാലചന്ദ്രൻ സ്വപ്ന സുരേഷിന് ഫ്ലാറ്റ് എടുത്ത് നൽകുന്നത്. എന്നാൽ ഇത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ നിർദ്ദേശകാരമാണെന്നാണ് അരുൺ നേരത്തെ മൊഴി നൽകിയത്. ഇതിൻ്റെ വാട്സ് ആപ് സന്ദേശങ്ങളും അരുൺ ഹാജരാക്കിയിരുന്നു. എന്നാൽ ഇതിന് മുൻപും അരുൺ ബാലചന്ദ്രനും സ്വപ്ന സുരേഷുമായി ചില ഇടപാടുകൾ ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ രേഖകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
advertisement
TRENDING Covid 19| കൊറോണ വൈറസ് എന്തുകൊണ്ട് പുരുഷന്മാരെ വേഗത്തിൽ കീഴ്പ്പെടുത്തുന്നു; ഗവേഷകരുടെ കണ്ടെത്തൽ അറിയാം [NEWS]ആദ്യം ഇടാനിരുന്ന പേര് മാറ്റി; മോഹൻലാലിന് മോഹിപ്പിക്കുന്ന പേര് നൽകിയത് അമ്മാവൻ [NEWS] Thiruvananthapuram Airport| 'വിമാനത്താവള നടത്തിപ്പിനായി അപേക്ഷിച്ചിട്ടില്ല'; വിവാദത്തിൽ പേര് വലിച്ചിഴയ്ക്കരുത്': എം എ യൂസഫലി[NEWS]
advertisement
ജൂലൈ 5 ന് സ്വർണ്ണക്കടത്ത് വാർത്ത പുറത്ത് വരുന്നതിന് മുൻപു തന്നെ സ്വപ്ന സുരേഷിനെ വിളിച്ചതാണ് അനിൽ നമ്പ്യാർക്ക് കെണിയായത്. മാത്രമല്ല ഇത് ഡിപ്ലോമാറ്റിക് ബാഗേജാണ് എന്ന നിലപാടിൽ ഉറച്ചു നിന്നാൽ മതിയെന്ന് അനിൽ നമ്പ്യാർ ഉപദേശിച്ചുവെന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നൽകുകയും ചെയ്തു. നേരത്തെ ചെക്ക് കേസിൽ അനിൽ നമ്പ്യാർക്ക് വിദേശത്തേക്ക് യാത്ര വിലക്ക് ഉണ്ടായിരുന്നപ്പോൾ സ്വപ്ന ഇടപെട്ട് പരിഹരിച്ചതിൻ്റെ വിശദാംശങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അനിൽ നമ്പ്യാർക്ക് സ്വർണ്ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെങ്കിലേ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കസ്റ്റംസ് കടക്കൂ.
Location :
First Published :
August 27, 2020 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling| സ്വർണക്കടത്ത് കേസിൽ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിന് മുന്നിൽ ഹാജരായി; അരുൺ ബാലചന്ദ്രനും നോട്ടീസ്