ദൃശ്യം മോഡൽ; യുവാവ് അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചിട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
കുടുംബത്തെ തിരഞ്ഞ് താൻ നഗരത്തിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ജയദേവ ആശുപത്രിക്ക് പുറത്തുവെച്ച് ഫോട്ടോകൾ എടുക്കുകയും, ബസ് ടിക്കറ്റുകൾ ശേഖരിക്കുകയും, ലൊക്കേഷൻ വിവരങ്ങൾ മാറ്റുകയും ചെയ്തു
കർണാടകയിലെ വിജയനഗര ജില്ലയിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കൊലപാതകങ്ങൾ നാടകീയമായ വഴിത്തിരിവ്. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ തിരോധാന പരാതി നൽകി കൃത്യമായി പ്ലാൻ ചെയ്ത ഒരു 'ദുരഭിമാനക്കൊല'യാണ് ഇതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാടകയ്ക്ക് താമസിച്ചിരുന്ന കൊട്ടുരു പട്ടണത്തിലെ വീട്ടിൽ വെച്ച് പിതാവ് ഭീമരാജ്, മാതാവ് ജയലക്ഷ്മി, 18 വയസ്സുള്ള സഹോദരി അമൃത എന്നിവരെ പ്രതി അക്ഷയ് കുമാർ കൊലപ്പെടുത്തിയതായാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജനുവരി 27നാണ് കൊലപാതകങ്ങൾ നടന്നതെന്ന് കരുതപ്പെടുന്നു.
തിലക് നഗർ പോലീസ് പറയുന്നതനുസരിച്ച്, തന്റെ സഹോദരി വിവാഹേതര ബന്ധത്തിൽ ഗർഭിണിയാണെന്ന് അറിഞ്ഞതാണ് അക്ഷയ്‌യെ പ്രകോപിപ്പിച്ചത്. സഹോദരി പ്രണയിച്ചിരുന്ന യുവാവ് മറ്റൊരു ജാതിയിൽപ്പെട്ട ആളായതിനാലാണ് പ്രതി ഈ ബന്ധത്തെ എതിർത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അമൃതയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കാൻ മാതാപിതാക്കൾ തയ്യാറാകാത്തത് അക്ഷയ്‌യെ കൂടുതൽ പ്രകോപിതനാക്കി. തന്റെ വാക്കിന് കുടുംബത്തിൽ വിലയില്ലെന്നും സഹോദരി കുടുംബത്തിന് 'അപമാനം' വരുത്തിയെന്നും ഇയാൾ അവകാശപ്പെട്ടു.
ദേഷ്യം മൂത്ത അക്ഷയ്, ഈ സാഹചര്യം കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് വിശ്വസിച്ച് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടി. തുടർന്ന് ജനുവരി 29ന് പ്രതി ബെംഗളൂരുവിലെത്തുകയും, മാതാപിതാക്കളെയും സഹോദരിയെയും കാണാനില്ലെന്ന് തിലക് നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു.
advertisement
സൂപ്പർഹിറ്റ് സിനിമ 'ദൃശ്യ'ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ അക്ഷയ് ശ്രമിച്ചത്. കുടുംബത്തെ തിരഞ്ഞ് താൻ നഗരത്തിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ജയദേവ ആശുപത്രിക്ക് പുറത്തുവെച്ച് ഫോട്ടോകൾ എടുക്കുകയും, ബസ് ടിക്കറ്റുകൾ ശേഖരിക്കുകയും, ലൊക്കേഷൻ വിവരങ്ങൾ മാറ്റുകയും ചെയ്തു.
അമൃത ഗർഭിണിയായതിനാൽ അവർ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സയിലുണ്ടോ എന്നാണ് പോലീസ് ആദ്യം പരിശോധിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ അക്ഷയ് നൽകിയ മൊഴികളിലെ വൈരുധ്യം പോലീസിൽ സംശയമുണ്ടാക്കി. 'കാണാതായ' കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകൾ പ്രതിയുടെ ഫോണിനൊപ്പം തന്നെ സഞ്ചരിക്കുന്നതായി കോൾ റെക്കോർഡുകളിൽ നിന്ന് തെളിഞ്ഞു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊട്ടുരുവിലെ വീട്ടിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു.
advertisement
അമൃതയുടെ കാമുകനെയും കാണാനില്ലാത്തതിനാൽ, അയാളെയും പ്രതി കൊലപ്പെടുത്തിയിരിക്കാനുള്ള സാധ്യത പോലീസ് അന്വേഷിക്കുന്നുണ്ട്.
Summary: The investigation into the triple murder reported in Karnataka’s Vijayanagara district has taken a dramatic turn. Police have concluded that this was a meticulously planned 'honour killing' intended to mislead investigators through a fake missing persons complaint. Police sources state that the accused, Akshay Kumar, allegedly murdered his father Bhimaraj, mother Jayalakshmi, and 18-year-old sister Amrutha at their rented house in Kotturu town, where the family had been residing for the past few years. The murders are believed to have taken place on January 27.
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
Feb 01, 2026 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദൃശ്യം മോഡൽ; യുവാവ് അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചിട്ടു









