'കൊല നടത്തിയത് അപമാനത്തെ തുടര്‍ന്നുണ്ടായ നിരാശയില്‍; വെട്ടിയത് കഞ്ചാവിന്റെ ലഹരിയില്‍'; പീതാംബരന്റെ മൊഴി
Last Updated:
തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപനത്തിന് കാരണമായി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ല.
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അപമാനം കൊണ്ടുണ്ടായ നിരാശയിലെന്ന് അറസ്റ്റിലായ പീതാംബരന്റെ മൊഴി. കൃപേഷും ശരത് ലാലും ചേര്‍ന്ന് തന്നെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടി ഇടപെടാത്തത് നിരാശയുണ്ടാക്കിയെന്നും പീതാംബരന്‍ പൊലീസിന് മൊഴി നല്‍കി. കൊല നടത്തുമ്പോള്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നെന്നും പ്രതികള്‍ നല്‍കിയ മൊഴി നല്‍കിയിട്ടുണ്ട്. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയിലാണ് ഹാജരാക്കുക. പീതാംബരന്റെ സുഹൃത്തുക്കളായ ആറു പേരും കൊലയില്‍ പങ്കാളികളായിട്ടുണ്ട്.
തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപനത്തിന് കാരണമായി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ല. ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി. അപമാനം സഹിക്കാന്‍ കഴിയാത്തതുമൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴിയില്‍ പറയുന്നു.
കൃപേഷും ശരത് ലാലും പെരിയയില്‍ വച്ച് പീതാംബരനെ ആക്രമിച്ചിരുന്നു. കൈ ഒടിഞ്ഞ നിലയിലാണ് അന്ന് പീതാംബരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശരത് ലാലിനെ റിമാന്‍ഡ് ചെയ്തു. കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് പീതാംബരന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൃപേഷ് പീതാംബരനെ ആക്രമിച്ചിട്ടില്ലെന്നും സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തി. എന്നാല്‍ കൃപേഷിനെയും പ്രതിയാക്കണമെന്ന ആവശ്യം പാര്‍ട്ടി തലത്തിലും പീതാംബരന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും അനുകൂല നടപടിയുണ്ടായില്ല. ഇതോടെയാണ് പീതാംബരം സുഹൃത്തുക്കളുടെ സഹായത്തോടെ കൊല ആസൂത്രണം ചെയ്തതെന്നാണ് മൊഴി.
advertisement
അതേസമയം പീതാംബരന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാനും സാധ്യതയുണ്ട്. പീതാംബരനെ കൂടെ ആറ് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ കൂടാതെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികള്‍ സഞ്ചരിച്ച മഹേന്ദ്ര സൈലോ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാക്കത്തിനടുത്ത് ചെറൂട്ട് നിന്നാണ് ഉപേക്ഷിച്ച നിലയില്‍ വാഹനം കണ്ടെത്തിയത്.
advertisement
Location :
First Published :
February 20, 2019 9:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കൊല നടത്തിയത് അപമാനത്തെ തുടര്‍ന്നുണ്ടായ നിരാശയില്‍; വെട്ടിയത് കഞ്ചാവിന്റെ ലഹരിയില്‍'; പീതാംബരന്റെ മൊഴി